‘സ്വർണമോഷണകേസിൽ കോൺഗ്രസിനെതിരായ ആരോപണങ്ങളിൽ മറുപടിയുണ്ടോ?’: എംവി ഗോവിന്ദൻ മാസ്റ്റർ

kerala-government-development-achievements-ldf-udumbanchola-convention

സ്വർണമോഷണക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ എം വി ഗോവിന്ദൻ മാസ്റ്റർ. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചത്. 11.5 കിലോ തൂക്കമുള്ള, പഞ്ചലോഹങ്ങളാൽ നിർമ്മിച്ച് സ്വർണം പൊതിഞ്ഞ വലിയ മൂല്യമുള്ള ‘വാജി വാഹനം’ എന്തിനാണ് തന്ത്രിക്ക് നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. ഇത് നൽകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊടിമരത്തിന് യാതൊരു തകരാറും ഇല്ലാതിരുന്നിട്ടും അത് മാറ്റാനായി കോടിക്കണക്കിന് രൂപയും സ്വർണവും പിരിച്ചെടുത്തത് ഒരു ഗൂഢാലോചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പണവും സ്വർണവും എവിടെ പോയി എന്ന് കോടതി ചോദിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം വീണ്ടും ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളായ ആന്റോ ആന്റണിയും അടൂർ പ്രകാശും ഒന്നിലധികം തവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചതിനെക്കുറിച്ച് കോൺഗ്രസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

ALSO READ: സർക്കാർ ആശുപത്രികളെ തകർക്കാൻ മാധ്യമ വേട്ടയോ?മാതൃഭൂമി, മനോരമ വാർത്തകളെ പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്

ഈ സംഭവങ്ങൾ നടക്കുമ്പോൾ സംസ്ഥാന ഭരണവും ദേവസ്വം ബോർഡ് ഭരണവും കോൺഗ്രസിന്റെ കൈവശമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. അതുകൊണ്ട് തന്നെ 10 കൊല്ലം അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും അന്വേഷിക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും നിലവിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നുവന്നപ്പോൾ മാധ്യമങ്ങളും കോൺഗ്രസും മൗനം പാലിച്ചു. ഒരു തരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും പിടിക്കണമെന്നുമാണ് പാർട്ടിയുടെയും ഗവൺമെന്റിന്റെയും നിലപാടെന്നും ഒരാളെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News