
കേന്ദ്ര ബജറ്റിനെതിരായ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അവഗണനക്കെതിരായി പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല. ബിജെപിയെ സഹായിക്കുക എന്നതാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി പരിഹാസ്യമായ രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയങ്ങാടിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.
ഇ ശ്രീധരന്‍റെ അതിവേഗ റെയിൽ പദ്ധതി കേന്ദ്രത്തിന്‍റെ അനുമതിയോടെയാണോ എന്ന ചോദ്യത്തോട് പോലും മന്ത്രി പ്രതികരിക്കുന്നില്ല. ശ്രീധരന്‍റെ ഓഫീസ് ഉദ്‌ഘാടനം ആളെപ്പറ്റിക്കുന്നതിനുള്ള ഏർപ്പാടാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ബിജെപിയെ സഹായിക്കുക എന്നതാണ് കോൺഗ്രസ് നിലപാട്. യുഡിഎഫ് ജയിച്ചാലും ബിജെപിക്ക് ഭരിക്കാമെന്ന് മറ്റത്തൂർ തെളിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ആർഎസ്എസ്, ബിജെപി ബാന്ധവം ഉണ്ടാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പാർട്ടി പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ മഹത്വവൽക്കരിക്കാൻ കഴിയില്ല. വിമർശിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്. തോന്നിവാസങ്ങൾ പുസ്തകത്തിൽ എഴുതി വച്ചാൽ കേസ് കൊടുക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നീക്കത്തെ എതിർക്കാനുളള കോൺഗ്രസ് തീരുമാനത്തെ പറ്റിയുളള ചോദ്യങ്ങൾക്ക്
കോൺഗ്രസ് ഇങ്ങനെയൊരു നിലപാട് എടുത്തില്ലെങ്കിലെ അത്ഭുതമുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

