
പി എം ശ്രീയുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഒരക്ഷരം മിണ്ടാനുള്ള അവകാശമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യയിൽ ആദ്യമായി പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സർക്കാരാണ്. കേന്ദ്രസർക്കാർ ഫെഡറലിസവുമായി ബന്ധപ്പെട്ട നിലപാടുകൾ മുന്നോട്ടുവെയ്ക്കുമ്പോൾ ആ നിലപാടിനെ എതിർക്കണ്ടേ ?, കോൺഗ്രസ് അത് ചെയ്തിട്ടില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കാലത്തും ബിജെപി ഭരിക്കുന്ന കാലത്തും അവർക്ക് ഇതേ നിലപാടാണ്.
കോൺഗ്രസിൻ്റേത് ഇരട്ടത്താപ്പാണ്. ഇവിടെ ഇടതുപക്ഷ മുന്നണിയെ അടിക്കാൻ ഒരു വടി കിട്ടുമല്ലോ എന്ന് വിചാരിച്ച് നടക്കുകയാണ് കോൺഗ്രസ്. അവർക്ക് എല്ലാം രാഷ്ട്രീയമാണ്. കേരളത്തിൽ ഒരു വികസനവും നടത്താൻ അനുവദില്ലെന്നാണ് അവരുടെ നിലപാട്. എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ALSO READ: ‘സിപിഐയുമായുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐഎം അന്ന് ഇന്നും ഇനി നാളെയും പി എം ശ്രീ പദ്ധതിയിലെ നിബന്ധനകൾക്കെതിരാണ്. സംഘപരിവാർ പാഠ്യപദ്ധതി കേരളത്തിൽ നടപ്പാക്കില്ല. പിഎം ശ്രീ പദ്ധതി കേരളത്തിന്റെ നിലപാടുകളോട് യോജിക്കുന്നതല്ല. ഇപ്പോഴുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്ത് ശരിയായ നിലപാട് സ്വീകരിക്കും. സിപിഐ ഉയർത്തിയ വിഷയം പ്രധാന്യത്തോടെ കണ്ട് പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നൈമിഷികമായ രീതിയിൽ രൂപപ്പെട്ടതല്ല ഇടതുമുന്നണിയെന്നും സിപിഐഎം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട പാർട്ടിയാണ് സിപിഐ എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. സിപിഐയെ മുഖവിലയ്ക്ക് എടുത്ത് തന്നെ മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

