
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നിലപാടുകളെ കോൺഗ്രസ് അംഗീകരിക്കുമ്പോൾ ഇടതുപക്ഷത്തിന്റെ പോരാട്ടം വർഗീയതയെ ചെറുക്കാൻ ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.
കേരളത്തിൽ ഒരു വർഗ്ഗീയ വാദവും അനുവദിക്കില്ലെന്നും വർഗ്ഗീയതയ്ക്ക് എതിരെ പൊരുതുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇടുക്കി ജില്ലയിൽ എൽഡിഎഫിന് സമഗ്രാധിപത്യം ഉറപ്പിക്കാനുള്ള തയാറെടുപ്പുമായി പ്രകടന പത്രികയുടെയും ജില്ലാ വികസന സപ്ലിമെന്റിന്റെയും പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ മൈതാനിയിൽ നടന്ന യോഗത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രകടന പത്രിക മന്ത്രി റോഷി അഗസ്‌റ്റിന് നൽകി പ്രകാശിപ്പിച്ചു. ‘ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇടതുപക്ഷം വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
കോൺഗ്രസ്റ്റു മുസ്ലീം ലീഗും ജമാത്തെ ഇസ്ലാമിയുടെയും എസ്ഡിപിയുടെയും ആശയം പിൻതുടരുകയാണെന്നും വർഗ്ഗീയതയ്ക് എതിരെ പൊരുതുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്നും’ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അതി ദാരിദ്ര്യത്തിൽ നിന്നും മോചിതമാകുന്ന സംസ്ഥാനമായി കേരളത്തെ ഇടതുപക്ഷം അടയാളപ്പെടുത്തി കഴിഞ്ഞു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും പതിറ്റാണ്ടോളം കൈവരിക്കാൻ സാധിക്കാത്ത നേട്ടമാണ് ഇടതുപക്ഷ സർക്കാറിന്റെ ഭരണത്തിൽ കേരളം സ്വന്തമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട രണ്ടു നഗരസഭകളും ഭൂരിപക്ഷം പഞ്ചായത്തുകളും എൽഡിഎഫിന് നേടാൻ കഴിയുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. പരിപാടിയിൽ ജില്ലയിലെ പ്രധാന നേതാക്കൾ പങ്കെടുത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

