ശബരിമല സ്വർണ്ണക്കൊള്ള: യു.ഡി.എഫിന് വ്യക്തമായ പങ്ക്; മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിൽ : എം.വി. ഗോവിന്ദൻ മാസ്റ്റർ

kerala-government-development-achievements-ldf-udumbanchola-convention

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്ത്. സ്വർണ്ണക്കൊള്ളയിൽ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കാമെന്ന പ്രതീക്ഷയിൽ ആവേശത്തോടെ വാർത്തകൾ നൽകിയ മാധ്യമങ്ങൾ, ഇപ്പോൾ വസ്തുതകൾ പുറത്തുവന്നപ്പോൾ നിശബ്ദത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ അഴിമതിയിൽ യു.ഡി.എഫ് ഭരണസമിതിക്ക് വ്യക്തമായ പങ്കുണ്ടെന്നും, നിലവിൽ പുറത്തുവന്ന ക്രമക്കേടുകൾ യു.ഡി.എഫ് ഭരണകാലത്ത് നടന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയിലെ കൊടിമരം മാറ്റുന്നതിൻ്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ പിരിവ് നടന്നതായും, സംഭവത്തിൽ ഹൈക്കോടതി തന്നെ ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ : വൈഗ കാർഷിക ഫെസ്റ്റിന് നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

മലപ്പുറം ജില്ലയിൽ പര്യടനം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ലഭിക്കുന്ന വലിയ ജനപങ്കാളിത്തം സർക്കാരിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. വിശേഷിച്ചും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ നിന്ന് വലിയ തോതിലുള്ള പിന്തുണയാണ് ജാഥയ്ക്ക് ലഭിക്കുന്നത്. ഇത് വർഗീയ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും പങ്കുചേരണമെന്നും ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News