
വടക്കാഞ്ചേരി കോഴ വാർത്തയില്‍ ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്
ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എല്‍ഡിഎഫില്ലെന്ന് അദ്ദേഹം പറഞ്ഞു. വന്ന വാർത്ത സംബന്ധിച്ച് പരിശോധിക്കും. പാര്‍ട്ടി കുതിരക്കച്ചവടത്തിനില്ല. അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പളളി വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. മതനിരപേക്ഷ നിലപാടിനെ പാർട്ടി അംഗീകരിക്കുന്നു. സ്‌കൂൾ തുടങ്ങാൻ പ്രയാസമുണ്ടായെങ്കിൽ പരിഹരിക്കണം. വെള്ളാപ്പള്ളിയുടെ അംഗീകരിക്കാൻ പറ്റാത്ത നിലപാടുകളെ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണപ്പാളി വിഷയത്തിൽ എസ്ഐടി അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ട്. യു ഡി എഫ് നേതാക്കളിലേക്ക് കാര്യങ്ങൾ എത്തുകയാണ്. രണ്ട് പ്രധാന പ്രതികൾ സോണിയാ ഗാന്ധിയെ കണ്ടത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. അടൂർ പ്രകാശും ആൻ്റോ ആൻ്റണിയും എന്തിന് പ്രതികൾക്കൊപ്പം പോയി. കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കെത്തുമ്പോൾ എസ് ഐ ടിയെ വിശ്വാസമില്ലായെന്ന് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

