‘വിദേശത്തുപോയി യോഗം ചേരാനും പണം സ്വരൂപിക്കാനും ആരെയും നിയമം അനുവദിക്കുന്നില്ലല്ലോ’: വിമർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

പുനർജനി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ ചെയ്തതിൽ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നിയമപരമായ തീരുമാനം എന്താണോ അത് ഗവൺമെന്റ് സ്വീകരിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

വിദേശ പണമിടപാടുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ ഗവൺമെന്റിന് മാത്രമേ മനസിലാക്കാൻ പറ്റൂ. വിദേശത്തുപോയി യോഗം ചേരാനും പണം സ്വരൂപിക്കാനും ആരെയും നിയമം അനുവദിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ഉചിതമായ നിലപാട് സ്വീകരിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.

ALSO READ: വിഡി സതീശന് കുരുക്ക്; പുനർജനി പദ്ധതി ഫണ്ട് പിരിവിൽ ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ശുപാർശ

പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിക്ക‍ഴിഞ്ഞു. ഫണ്ട് പിരിച്ചതിൽ വ്യാപക ക്രമക്കേടെന്നാണ് കണ്ടെത്തൽ.

എഫ്‌സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയിൽ നടന്ന പരിപാടിയിൽ, പ്രളയബാധിതരായ സ്ത്രീകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാൻ 500 പൗണ്ട് വീതം നൽകണമെന്ന് പങ്കെടുത്തവരോട് വി ഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ തെളിവായി വിജിലൻസ് പരിശോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News