ശബരിമല സ്വർണ മോഷണക്കേസ്: ‘തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎമ്മിനില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിരിക്കും’: എംവി ഗോവിന്ദൻ മാസ്റ്റർ

mv-govindan MASTER + actress attack case

ശബരിമല സ്വർണ്ണ മോഷണ കേസിലെ എസ് ഐ ടി അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നെന്നും വിഷയത്തിൽ പാർട്ടി ആദ്യം തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതായും എംവി ഗോവിന്ദൻ മാസ്റ്റർ. ശബരിമലയിലെ ഒരുതരി സ്വർണ്ണവും നഷ്ടപ്പെടില്ല എന്ന് ഉറപ്പുവരുത്താൻ കഴിയുന്ന ശക്തമായ അന്വേഷണവും നടപടികളും ഉണ്ടാകണം എന്നാണ് പാർട്ടി ആദ്യം മുതൽ പറഞ്ഞത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യാതൊരു തരത്തിലുള്ള ഇടപെടലുകളും ഈ അന്വേഷണത്തിൽ സിപിഐഎം നടത്തിയിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണ് നിലവിൽ നടക്കുന്ന അന്വേഷണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ‘തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി ഐക്യത്തോടെ നേരിടും; UDF പ്രവർത്തിക്കുന്നത് SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരെ കൂട്ടുപിടിച്ച്’: എം വി ഗോവിന്ദൻ മാസ്റ്റർ

യുഡിഎഫാണ് അന്വേഷണവുമായി സഹകരിക്കാൻ സാധിക്കില്ല എന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തെ തള്ളിപ്പറഞ്ഞ യുഡിഎഫ് ഇപ്പോൾ അന്വേഷണവുമായി ബന്ധപ്പെട്ട പ്രസ്താവനകളുമായി രംഗത്തെത്തുന്നെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. നിരവധി കാര്യങ്ങൾ കേസിൽ പുറത്തു വന്നിട്ടുണ്ട്; ഇനിയും നിരവധി കാര്യങ്ങൾ പുറത്തുവരാൻ ഉണ്ട്. പത്മകുമാറിന്റെ അറസ്റ്റിൽ കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കും.

വസ്തുതകൾ പരിശോധിച്ച ശേഷം ആവശ്യമായ കർശന നടപടി പാർട്ടി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ പാർട്ടി സ്വീകരിക്കും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നത് തന്നെയാണ് സിപിഐഎം നിലപാട്. അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു, സുധീഷ്കുമാർ, എൻ വാസു എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തി അല്ല സിപിഐഎം നിലപാടെടുത്തത്. അറസ്റ്റ് ഉണ്ടായപ്പോൾ അതിനെ ശക്തമായി പിന്തുണച്ചു. ആ സമീപനം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; സീറ്റ് കൊടുത്തില്ല: കാസർഗോഡ് പടന്നയിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ പ്രകടനം നടത്തി യൂത്ത് ലീഗ്

പത്മകുമാർ ഇപ്പോൾ കുറ്റാരോപിതനാണ്. എസ് ഐ ടി അന്വേഷണത്തിന്റെ വിശദാംശങ്ങൾ പൂർണമായും വന്നാൽ അതനുസരിച്ച് പാർട്ടി നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എസ് ഐ ടി അന്വേഷണം പൂർത്തിയാകട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. വിശ്വാസികൾ വർഗീയവാദികൾ അല്ലെന്നും, വർഗീയവാദികൾക്ക് വിശ്വാസമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. സർക്കാരിന്‍റെ വമ്പിച്ച വിജയമാണ് ശബരിമലയിൽ കാണുന്നത്. ലക്ഷക്കണക്കിന് പേരാണ് ആദ്യ ദിവസങ്ങളിൽ തന്നെ ദർശനം നടത്താൻ എത്തിയതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News