
കേരളത്തിൽ വോട്ടറന്മാരെ കൂട്ടത്തോടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ വിവരം കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ. കേരളത്തിൽ19 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത് എസ് ഐ ആറിൻ്റെ മറവിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നം അദ്ദേഹം പറഞ്ഞു. കൂടിക്കാഴചക്ക് ശേഷം കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Also read: രാഹുൽ മാങ്കൂട്ടത്തിലിന്റെ തെളിവെടുപ്പിൽ വീഴ്ച; തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന് സസ്‌പെൻഷൻ
അർഹരായ പലർക്കും വോട്ട് നിഷേധിക്കപ്പെട്ടു. അനർഹരായ പലരും പട്ടികയിൽ ഇടം നേടുകയും ചെയ്തു. പരാതി കൊടുത്തിട്ടും പരിഹാരമായിട്ടില്ല. ഇലക്ഷൻ കമ്മീഷൻ കേന്ദ്ര സർക്കാരിൻ്റെ ചട്ടുകമായി മാറിയിരിക്കുകയാണ്. 4.24 ലക്ഷം പുതിയ വോട്ടന്മാരുണ്ടെന്നാണ് ഔദ്യോഗിക കണക്ക് പ്രകാരം ലഭിക്കുന്ന വിവരം.2.88 കോടി വോട്ടന്മാർ നിലവിലുണ്ട്. എന്നാൽ പട്ടികയിൽ 2.69 കോടി വോട്ടറന്മാർ മാത്രമേ ഉള്ളു.
അർഹരായ19 ലക്ഷം വോട്ടന്മാർ പുറത്തായി എന്നും ഇതിന് കൃത്യമായ വിശദീകരണം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

