
കൊല്ലത്തെ തീ തുപ്പുന്ന വാഹനം കണ്ടെത്തി മോട്ടോർ വാഹന വകുപ്പ്. പളളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റേതാണ് ഈ കാർ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കാറിന്റെ സൈലൻസറിന്റെ ഭാഗത്ത് നിന്ന് തീ വരുന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. അതേസമയം വാഹനവും ഉടമയും ഒളിവിലാണ്. വാഹന ഉടമയുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. വാഹനം ഇന്ന് തന്നെ ഹാജരാക്കണം എന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഫോഴ്സ്മെൻറ് ആർ ടി ഒ ദിലുവും സംഘവുമാണ് വാഹനം കണ്ടെത്തിയത്.
പലരും അവരുടെ വാഹനത്തിന് മോഡിഫിക്കേഷൻ നടത്താറുണ്ട്. എന്നാൽ സർക്കാർ ഇതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്കർഷിച്ചിട്ടുണ്ട്. വാഹനം വാങ്ങുമ്പോഴുള്ള നിറത്തിന് പകരം മറ്റൊന്ന് നല്‍കുന്നത് അനുവദനീയമാണെങ്കിലും ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും നിറം മാറ്റിയ വാഹനം ആര്‍ ടി ഒഫീസില്‍ ഹാജരാക്കി ആര്‍ സിയില്‍ ഇത് രേഖപ്പെടുത്തുകയും വേണം. അതേസമയം, ബോണറ്റ്, വാഹനത്തിന്റെ റൂഫ് എന്നിവയില്‍ വേറെ നിറം നല്‍കുന്നതില്‍ വിലക്കുകളില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

