
എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് ഹൈക്കോടതിയിൽ നിന്നും വൻ തിരിച്ചടി. എൻ കെ പ്രേമചന്ദ്രൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു എന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കൊല്ലത്ത് ഇഎസ്ഐ മെഡിക്കൽ കോളേജിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിൽ ഹൈക്കോടതി പൂർണ തൃപ്തി അറിയിച്ചു.
ബിജെപിയെ സഹായിക്കാനായി, ഹർജിയിൽ ഇഎസ്ഐ കോർപറേഷനെ കക്ഷി ആക്കാത്തതിൽ കോടതി പ്രേമചന്ദ്രനെ രൂക്ഷമായി വിമർശിച്ചു.
എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ഇഎസ്ഐ മെഡിക്കൽ കോളേജിന് സംസ്ഥാന സർക്കാർ നൽകിയില്ലെന്ന ബിജെപിയുടെ വ്യാജപ്രചാരണം ഏറ്റുപിടിച്ചാണ് എൻ കെ പ്രേമചന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കഴിഞ്ഞ വർഷമാണ് ഇഎസ്ഐ കോർപറേഷൻ ബോർഡ് 10 ഇഎസ്ഐ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ തീരുമാനിക്കുന്നത്. അതിൽ കൊല്ലം ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേന്ദ്രസർക്കാരിന്റെയോ ഇഎസ്ഐയുടെയോ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

