
കോൺഗ്രസി ചതിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എൻ എം വിജയൻ്റെ മരുമകൾ പത്മജ മുഖ്യമന്ത്രിയെ കണ്ടു. പ്രശ്നങ്ങൾ മുഖ്യമന്ത്രിയോട് സംസാരിച്ചുവെന്നും പത്മജ പറഞ്ഞു. വിഷമിക്കേണ്ട ശക്തരായി മുന്നോട്ടു പോകണം എന്ന് പറഞ്ഞ് മുഖ്യമന്ത്രി ആത്മവിശ്വാസം നൽകിയെന്നും പത്മജ പറഞ്ഞു.
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും തൻറെ ചിത്രമടക്കം അനാവശ്യമായി ഉപയോഗിച്ച് പ്രചരണം നടത്തുന്ന കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മജ പറഞ്ഞു.

ഞങ്ങളുടെ വീട് നിർമ്മിച്ചത് പാർട്ടിക്ക് വേണ്ടിയാണ്. കോൺഗ്രസ് നേതൃത്വത്തിൽ നിന്നുള്ള ആരെങ്കിലും പറയണം അച്ഛൻറെ കത്ത് കളവാണെന്ന്. കോൺഗ്രസ് നേതൃത്വത്തിനെതിരായ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പത്മജ പറഞ്ഞു.
Also Read: പാമ്പുകളെ പിടിക്കാനും കൊല്ലാനും നിയന്ത്രണമില്ല, അവയ്ക്കായി വേറെ നിയമം വേണ്ട: മന്ത്രി എ കെ ശശീന്ദ്രൻ
ഗോവിന്ദൻ മാഷിനെയും കാണാൻ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ പത്മജ കോൺഗ്രസ് നേതാക്കളെ ആരെയും കാണുന്നില്ലെന്നും പറഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ വീട്ടിൽ വന്നു ഉറപ്പു നൽകിയതാണ്. ആ കരാർ പോലും ഇപ്പോൾ കാണുന്നില്ല. അവരുടെ വാക്കിൽ എങ്ങനെ വിശ്വസിക്കണമെന്നും പത്മജ ചോദിച്ചു.
ബത്തേരിയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയെന്നും പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിതായും പത്മജ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

