എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം: വംശം മികച്ച നാടകം; റഷീദ് മുഹമ്മദ് മികച്ച നടൻ, മികച്ച നടിയായി കലാമണ്ഡലം സന്ധ്യ

NN PILLAI DRAMA AWARDS

മാണിയാട്ട് കോറസ് കലാസമിതി 12ാ -മത് എൻ എൻ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തിരുവനന്തപുരം അജന്തയുടെ വംശം മികച്ച നാടകമായി തെരഞ്ഞെടുത്തു. തിരുവനന്തപുരം സൗപർണ്ണികയുടെ താഴ് വാരമണ് മികച്ച രണ്ടാമത്തെ നാടകം. ജനപ്രിയ നാടകമായി തിരുവനന്തപുരം നവോദയയുടെ  സുകുമാരി നാടകം തിരഞ്ഞെടുത്തു. മികച്ച നടനായി തിരുവനന്തപുരം സൗപർണ്ണികയുടെ താഴ്‌വാരത്തിലെ റഷീദ് മുഹമ്മദിനെയും മികച്ച നടിയായി സുകുമാരി എന്ന നാടകത്തിലെ  കലാമണ്ഡലം സന്ധ്യയെയും തിരഞ്ഞെടുത്തു.

മികച്ച സംവിധായകൻ: സുരേഷ് ദിവാകരൻ (വംശം), മികച്ച നാടക രചന : പ്രദീപ് കാവുന്തറ (സുകുമാരി), മികച്ച ദീപ നിയന്ത്രണം: റിജി പാപ്പനംകോട് (വംശം), മികച്ച ഹാസ്യ നടൻ: നൂറനാട് പ്രദീപ് (അങ്ങാടി കുരുവികൾ), മികച്ച രണ്ടാമത്തെ നടൻ : അനിൽ ചെങ്ങന്നൂർ (വംശം), മികച്ച രണ്ടാമത്തെ നടി : ഗ്രീഷ്മ ഉദയൻ ( താഴ് വാരം) ,സ്പെഷ്യൽ ജൂറി അവാർഡ് നടി : രജിത സന്തോഷ് (വംശം).

ALSO READ; ‘നിങ്ങൾക്ക് വോട്ടുണ്ട്, ഞങ്ങൾക്ക് ഫണ്ടുണ്ട്; എൻസിപിക്ക് വോട്ട് ചെയ്താൽ മാത്രം വികസനം’: വോട്ടർമാരെ വെല്ലുവിളിച്ച് അജിത് പവാർ

സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ച നടന്മാർ: ലിഷോയ് ഉണ്ണികൃഷ്ണൻ ( നവജാത ശിശു വയസ്സ് 84), ബാബു തിരുവല്ല ( അങ്ങാടി കുരുവികൾ ), സ്പെഷ്യൽ ജൂറി അവാർഡ് സംവിധാനം: രാജീവൻ മമ്മിളി (നവജാത ശിശു വയസ്സ് 84), രംഗപടം: വിജയൻ കടമ്പേരി (അങ്ങാടിക്കുരുവികൾ), സംഗീതം: (ഉദയകുമാർ അഞ്ചൽ ).

സുനിൽ മാള, രാജ് മോഹൻ നീലേശ്വരം, വെൺകുളം ജയകുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ. പത്രസമ്മേളനത്തിൽ സംഘാടക സമിതി ജന.കൺവീൻ ടി വി ബാലൻ, വർക്കിംഗ്‌ ചെയർമാൻ ടി വി നന്ദകുമാർ, പ്രോഗ്രാം കമ്മറ്റി കൺവീനർ ഷിജോയ് മാണിയാട്ട്, സി നാരായണൻ, ഇ രാലവൻ എന്നിവർ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News