13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 53 വർഷം കഠിനതടവും പി‍ഴയും ചുമത്തി

muhammed raihan

13 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53 വർഷം കഠിനതടവും, 2,10000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിയായ നൊച്ചാട് മുളിയങ്ങൽ സ്വദേശി മുഹമ്മദ്‌ റെയ്ഹാൻ (41) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

2023 ഓഗസ്റ്റ് മാസം 14, 19 തീയതികളിൽ അതിജീവിതയുടെ വീട്ടിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ടീച്ചർ മുഖേന ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും, കുട്ടിയുടെ മൊഴി സ്കൂളിൽ വച്ച് പൊലീസ് രേഖപ്പെടുത്തുകയുമായിരുന്നു. ഹോട്ടൽ തൊഴിലാളിയായ പ്രതി പരുക്ക് പറ്റി ചികിത്സയിൽ പോയിരുന്ന സമയത്താണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത്.

ALSO READ: ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു

പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ വകുപ്പുകളും ചേർത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2024 ഫെബ്രുവരി 28-ാം തീയതി മുതൽ പ്രതി വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News