
ശക്തമായ ഒരു രാഷ്ട്രമോ ഭരണ പരിരക്ഷയോ സൈന്യമോ ഇല്ലാത്ത പലസ്തീനിലെ സാധാരണ മനുഷ്യരെ ബോംബിട്ടും പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും കൊന്നു തള്ളിക്കൊണ്ടിരിക്കുന്ന ഇസ്രയേല്‍ – അമേരിക്കന്‍ അച്ചുതണ്ടിനെതിരെ ലോകത്താകെ പ്രധിഷേധം പടരുകയാണ്. നിഷ്ഠൂരമായ അക്രമ പരമ്പരകളില്‍ പരിക്കേറ്റ് രക്ഷപ്പെട്ടവരെ ആശുപത്രികള്‍ക്ക് മുകളില്‍ ബോംബിട്ടാണ് അവര്‍ കൊന്നുകളഞ്ഞത്. എന്നിട്ടും മരിക്കാന്‍ കൂട്ടാക്കാത്ത പലസ്തീനിലെ കുട്ടികളെ ഭക്ഷണം തടഞ്ഞുവെച്ച് പട്ടിണിക്കിട്ട് കൊന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുക്കാല്‍ ലക്ഷം മനുഷ്യരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
പതിനെണ്ണായിരം കുട്ടികള്‍ മാത്രം കൊല ചെയ്യപ്പെട്ടു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സകല മര്യാദകളും കാറ്റില്‍ പറത്തിക്കൊണ്ട് സന്നദ്ധ പ്രവര്‍ത്തകരെയും വാര്‍ത്ത പുറത്തെത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും കൊലപ്പെടുത്തി. വളരെ ചെറിയ ചുറ്റളവുള്ള ഗാസ പ്രദേശത്തു മാത്രം 246 മാധ്യമ പ്രവര്‍ത്തരെയാണ് ഇസ്രയേല്‍ കൊന്നു തള്ളിയത്. ലോകത്താകെ ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റിനെ തള്ളാന്‍ കഴിയാതെ വെടിനിറുത്തല്‍ പ്രഖ്യപിച്ചെങ്കിലും ഞായറാഴ്ച്ച തെക്കന്‍ ഗസയില്‍ ഇസ്രയേല്‍ നടത്തിയ അക്രമത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഈ കൊന്നു തള്ളലിനെതിരെ പടരുന്ന പ്രതിഷേധത്തിന്റെ ഭാഗമാവുകയാണ് കോഴിക്കോട്. ‘ഗാസയുടെ പേരുകള്‍’ -കോഴിക്കോട് ഗാസക്കൊപ്പം’ എന്ന പേരില്‍ ” ഇന്ന് വൈകീട്ട് 3 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍
ഐക്യദാര്‍ഢ്യം സമ്മേളനം സംഘടിപ്പിച്ചു. ഗസയില്‍ കൊല്ലപ്പെട്ട 1500 കുട്ടികളെ അവരുടെ പേരു ചൊല്ലി വിളിച്ച് സ്മരിക്കും. വൈകീട്ട് 5 മണിക്ക് മലയാള നാടകവേദിയിലെ എക്കാലത്തേയും പ്രഗത്ഭ നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ നിലമ്പൂര്‍ ആയിഷ പേര് ചൊല്ലലിന് തുടക്കമിടും.
പ്രമുഖ പ്രഭാഷകന്‍ കെ ഇ എന്നിന്റെ ഹ്രസ്വഭാഷണത്തിന് തൊട്ടുപുറകെ മുഖ്യ സംഘാടക ഡോ. ഖദീജ മുംതസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രമേയം വായിക്കും. തുടര്‍ന്ന് എം കെ രാഘവന്‍ എം പി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമദ് ദേവര്‍ കോവില്‍, കൈതപ്രം ,കെ .പി രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍, പി കെ ഗോപി ,കെ അജിത, പ്രൊഫ പി കെ പോക്കര്‍ ,പ്രൊഫ.എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രൊഫ.ടി വി മധു, വി മുസഫര്‍ അഹമ്മദ്, സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്, സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിസിസി പ്രസിഡണ്ട് അഡ്വ പ്രവീണ്‍ കുമാര്‍, ഡോ കെ എസ് മാധവന്‍, ഡോ ആസാദ്, വീരാന്‍ കുട്ടി, വി കെ സി മമ്മദ് കോയ, എസ് എ ഖുദ്‌സി, പോള്‍ കല്ലാനോട് ,എം പി അഹമദ്, ഡോ.സുരേഷ് കുമാര്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍, ഹുസൈന്‍ മടവൂര്‍, വി എം വിനു, വി പി സുഹറ, ഷാഹിന ബഷീര്‍, വെങ്കിടേഷ് രാമകൃഷണന്‍, പ്രമോദ് രാമന്‍, സോമന്‍ കടലൂര്‍, ഒ പി സുരേഷ്, സുനില്‍ അശോകപുരം, സോണിയ ഇ പ തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
പ്രമുഖ നാടകകൃത്ത് സതീഷ് കെ സതീഷ് സംവിധാനം ചെയ്യുന്ന സ്‌കിറ്റും ഉസ്താദ് വിനോദ് ശങ്കരന്റെ സിത്താര്‍ വാദനവും സന്തോഷ് ‘ നിസ്വാര്‍ത്ഥയുടെ ക്ലാരനറ്റ് വാദനവും അരങ്ങേറും. പലസ്തീന്‍ ഐക്യദാര്‍ഢ്യ ഗാനാലാപനവും നാടന്‍ പാട്ടുകളുടെ ആലാപനവും നടക്കും.
ചിന്ത രവി ഫൗണ്ടേഷന്റെ നേതത്വത്തില്‍ വിവിധ സാംസ്‌കാരിക, സാമൂഹ്യ സംഘടനകളുടെ സംയുക്ത. ആഭിമുഖ്യത്തിലാണ് ഗസയുടെ പേരുകള്‍ – കോഴിക്കോട് ഗസക്കൊപ്പം എന്ന പരിപാടി നടക്കുന്നത്. വൈകിട്ട് മൂന്നിന് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രരചനയും പ്രമുഖ കവികളുടെ കവിതാലാപനവും ഗാനാലാപനവും പരിപാടിക്ക് തുടക്കമിട്ടും
അഞ്ച് മണി മുതല്‍ കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ 100 പ്രശസ്തര്‍ ഗാസയില്‍ കൊല്ലപ്പെട്ട പതിനഞ്ച് കുട്ടികളുടെ വീതം പേരുകള്‍ വായിക്കും.
ആകെ 1500 പേരുകളാണ് വായിക്കുക. പരിപാടിയുടെ ഭാഗമായി കോഴിക്കോട് ആര്‍ട് ഗാലറിയില്‍ സുനില്‍ അശോകപുരം ക്യൂറേറ്റ് ചെയ്ത ചിത്ര പ്രദര്‍ശനം തുടരുകയാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

