
ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകൻ ആർ എസ് പ്രദീപ് (58) അന്തരിച്ചു. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോ ട്രിവാൻഡ്രം ടെലിവിഷന്‍റെ സ്ഥാപകനായിരുന്നു. ദൂരദർശനു വേണ്ടി അനേകം പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായിരുന്നു. ലെനിൻ രാജേന്ദ്രന്‍റെ ജീവിതത്തെ ആസ്പദമാക്കി ‘വേനൽ പെയ്ത ചാറ്റു മഴ’ 2019 ലെ ഏറ്റവും മികച്ച ഡോക്യുമെന്‍ററിക്കുള്ള സംസ്ഥാന അവാർഡ് നേടി.
2023 ൽ 69 ആം ദേശീയ ചലചിത്ര അവാർഡിൽ ‘മൂന്നാം വളവ്’ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടി. 12 ലധികം അന്തർദേശീയ ചലചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. ‘പ്ലാവ്’ എന്ന ഡോക്യുമെന്‍ററി സയൻസ് ആൻഡ് എൻവയോൺമെന്‍റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടി.
ALSO READ; ജമ്മു കാശ്മീരിലെ മേഘവിസ്‌ഫോടനം: കിഷ്ത്വാറിൽ മരണം 23 ആയി, പഹല്‍ഗാമിലും ദുരന്തം
ഡോ. എ പി ജെ അബ്ദുൾ കലാമിനെ കുറിച്ചുള്ള വിങ്സ് ഓഫ് ഫയർ, തുഞ്ചത്തെഴുത്തച്ഛൻ, അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം പ്രശസ്ത ഡോക്യുമെന്‍ററികളുടെ സംവിധായകനാണ്. അർബുദ ബാധിതനായിരുന്നു. നാളെ രാവിലെ 9 മണി മുതൽ ബേക്കറി ജങ്ഷനടുത്തുള്ള വസതിയായ 0VRA C86 ൽ പൊതുദർശനത്തിനു ശേഷം വൈകീട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ അന്ത്യകർമങ്ങൾ നടത്തുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

