സംയുക്ത പണിമുടക്ക് മധ്യ കേരളത്തിലും പൂർണ്ണം; ജാഥ തുടർന്ന കോൺഗ്രസ് നിലപാട് തൊഴിലാളികളെ അപമാനിക്കുന്നതെന്ന് എളമരം കരീം

strike

രാജ്യ വ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സംയുക്ത പണിമുടക്ക് മധ്യ കേരളത്തിലും പൂർണ്ണം. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിഷേധ റാലി നടന്നു. പണിമുടക്ക് ദിവസം തന്നെ കോൺഗ്രസ് ജാഥയുമായി മുന്നോട്ട് പോകുന്നത് തൊഴിലാളികളുടെ വികാരത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് എളമരം കരീം പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി ആലപ്പുഴ, തൃശൂർ ജില്ലയിൽ പണിമുടക്ക് പൂർണ്ണമായിരുന്നു.

കെ എസ് ആർ ടി സി സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. വ്യാപാര – വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക് വിവിധ തൊഴിലാളി സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. ജാഥ തുടർന്ന കോൺഗ്രസ് പണിമുടക്കിനെ അപമാനിച്ചുവെന്നും തൊഴിലാളി താല്പര്യങ്ങളേക്കാൾ രാഷ്ട്രീയ നേട്ടത്തിനാണ് സതീശൻ മുൻഗണന നൽകുന്നതെന്ന് എളമരം കരീം പറഞ്ഞു.

ALSO READ; തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജർമനിയിൽ ലുഫ്താൻസ ജീവനക്കാരുടെ വമ്പൻ പണിമുടക്ക്; നൂറിലധികം സർവീസുകൾ മുടങ്ങി

പണിമുടക്കിയ തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയൻറെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഇടുക്കി ചെറുതോണിയിൽ നടന്ന പ്രതിഷേധ പ്രകടനം സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂരിൽ ആയിരത്തിലധികം തൊഴിലാളികൾ പങ്കെടുത്ത ജാഥ സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപ കെ.രാജൻ ഉദ്ഘാടനം ചെയ്തു.തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ പൂർണമായും അണിനിരന്നപ്പോൾ അത് കേന്ദ്രസർക്കാറിനുള്ള താക്കീതായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News