ലേബർ കോഡ്: ദേശീയ ലേബർ കോൺക്ലേവ് ഡിസംബർ 19 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

ED NOTICE V SIVANKUTTY

ലേബർ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ലേബർ കോൺക്ലേവ് ഡിസംബർ 19 – ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലുംവകുപ്പ്
മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോൺക്ലേവിൽ പങ്കെടുക്കാൻ ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രിമാരെ ക്ഷണിക്കും.

തൊഴിൽ നിയമ വിദഗ്ധർ, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഭാരവാഹികൾ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും. ലേബർ കോഡിലുള്ള സംസ്ഥാനത്തിന്‍റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ; ‘പാർട്ടിക്കുള്ളിലും സമൂഹത്തിലും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു’; പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാടുകളിൽ പ്രതിഷേധിച്ച് ശ്യാമള എസ് പ്രഭു ബിജെപിയിൽ നിന്നും രാജിവെച്ചു

News Summary: Kerala’s Department of Labor, under Minister V. Sivankutty, announces a National Labor Conclave on December 19 in Thiruvananthapuram. Ministers from other states, including BJP-led states, are invited to participate in discussions on the new labor code

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News