‘ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ഹീനമായ രാഷ്ട്രീയം’; നാഷണൽ ലീഗ്

INL

കോഴിക്കോട്: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധത്തിന്റെ മറവിൽ കോൺഗ്രസ്സ് നടത്തിയ ആക്രമണം പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി. വൈകാരികത ആളിക്കത്തിച്ച് കേരളത്തെ കലാപഭൂമിയാക്കാനുമുള്ള യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയ പദ്ധതികളുടെ ഭാഗമാണിതെന്ന് നാഷണൽ ലീഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിൽ വനിതാ മന്ത്രിക്ക് നേരെയുണ്ടായ നീചമായ ആക്രമണം യുഡിഎഫിന്റെ മലീമസമായ പുതിയ രാഷ്ട്രീയ ശൈലിയാണ് വെളിവാക്കുന്നതെന്ന് പ്രസ്താവനയിലൂടെ വിമർശിച്ചു. ക്രൂരമായ ആക്രമണത്തിനെതിരെ ജനാധിപത്യപരമായ പ്രതിരോധം ഉയർന്നുവരും.

ALSO READ: കോഴിക്കോട് വലിയങ്ങാടി അപകടം: അനുശോചനം രേഖപ്പെടുത്തി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

സമരാഭാസങ്ങളിലൂടെ നാടിന്റെ ക്രമസമാധാന നില തകർക്കുന്ന പ്രതിപക്ഷത്തിൻ്റെ ഹീനമായ രാഷ്ട്രീയത്തെ ജനാധിപത്യ കേരളം തള്ളിക്കളയുമെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: ‘കൊലവിളി കനഗോലു ഉപദേശിച്ചതാണോ, അതോ പ്രതിപക്ഷ നേതാവും യുഡിഎഫും ചേർന്ന് നടത്തിയ ഗൂഢാലോചനയാണോയെന്ന് വ്യക്തമാക്കണം’: എംഎ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News