
കോഴിക്കോട്: കേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ ശിഥിലമാക്കാനും ജനമനസ്സുകളിൽ വർഗ്ഗീയതയുടെ വിഷം കുത്തിവെക്കാനും ചില ഛിദ്രശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ. എ പി അബ്ദുൽ വഹാബ്. ഒരേസമയം ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസിന്റെ നിലപാട് അത്യന്തം അപകടകരമാണെന്നും അദ്ദേഹം വിമർശിച്ചു. വർഗീയത ആളിക്കത്തിക്കാനുള്ള ഇത്തരം ഗൂഢ നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ ശക്തികളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും പ്രൊഫ. എ പി അബ്ദുൽ വഹാബ് പറഞ്ഞു.
ALSO READ; കെ എം ഷാജിയുടെ വർഗീയ പരാമർശം: ഉത്തരമില്ലാതെ വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും
സംഘപരിവാറിനെ സുഖിപ്പിക്കുന്ന വിവാദങ്ങൾ സൃഷ്ടിക്കുകയാണ് വിഡി സതീശൻ. സാമുദായിക വൈര്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ തെറ്റിദ്ധാരണകൾ പരത്തരുത്. വർഗീയ പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
news summary: National League criticizes Congress’ stance of simultaneously promoting minority and majority communalism as extremely dangerous.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

