വയനാട്ടിൽ പണിമുടക്ക് പൂർണ്ണം; കൽപ്പറ്റയുൾപ്പെടെ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

National Strike WAYANAD

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി വയനാട് കൽപ്പറ്റ, മേപ്പാടി, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു.

കൽപ്പറ്റയിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ്,സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

ALSO READ : ഫ്രാൻസിലും ജർമ്മനിയിലും സമരം പുത്തരിയല്ല! പണിമുടക്കിനെക്കുറിച്ച് പരാതി പറയിക്കാൻ ചെന്ന മനോരമ റിപ്പോർട്ടർക്ക് കിട്ടിയത് കിടിലൻ മറുപടി

പണിമുടക്കിനെത്തുടർന്ന് വയനാട്ടിലെ തോട്ടം മേഖലയും ടൂറിസം മേഖലയും പൂർണ്ണമായും നിശ്ചലമായി. പൊതുഗതാഗത തടസ്സപ്പെട്ടു. മാനന്തവാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സിഐടിയു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം പി.വി. സഹദേവൻ നേതൃത്വം നൽകി.

ENGLISH SUMMARY : The nationwide strike saw a total shutdown in Wayanad’s plantation, tourism, and transport sectors as trade unions organized massive protest rallies and public meetings across Kalpetta, Meppadi, Mananthavady, and Bathery

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News