ദേശീയ പണിമുടക്ക്: മാരാമൺ കൺവെൻഷനെ ഒഴിവാക്കി, ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ല

National Strike exemptions

മാരാമൺ കൺവെൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ വ്യാഴാഴ്ച (ഫെബ്രുവരി 12) നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ സി രാജഗോപാലവാണ് ഇക്കാര്യം അറിയിച്ചത്.

മാരാമണ്ണിലേക്ക് വരുന്ന കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ വാഹനങ്ങളും തടയില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

ALSO READ: ‘കേരളം നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം തുടരണം; ബിജെപിയ്ക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് കോൺഗ്രസ്’: മന്ത്രി പി രാജീവ്

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ഫെബ്രുവരി12 ന് 24 മണിക്കൂര്‍ നീളുന്ന അഖിലേന്ത്യാ പണിമുടക്ക് സംഘടിപ്പിക്കുന്നത്. 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ആണ് പണിമുടക്ക് നടക്കുക. പണിമുടക്ക് വന്‍ വിജയമാക്കാന്‍ കര്‍ഷക തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News