നവകേരളം – സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം 2026 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

kerala cabinet Citizens Response Program

നവകേരളം – സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 2026 ജനുവരി 1 മുതല്‍ ഫെബ്രവരി 28 വരെ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വികസന നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കുക, വികസനക്ഷേമ പരിപാടികല്‍ സംബന്ധിച്ച അഭിപ്രായം ആരായുക, വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി വികസനമെത്തിക്കാനുള്ള ആസൂത്രണം നടത്തുക ക്ഷേമ പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് അഭിപ്രായം സമാഹരിക്കുക എന്നിവയാണ് ലക്ഷ്യം. സാമൂഹിക സന്നദ്ധസേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രോഗ്രാം നടപ്പാക്കുക. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.

പരിപാടിയുടെ നടത്തിപ്പിനായി 4 അംഗ സംസ്ഥാനതല ഉപദേശക സമിതിയും സംസ്ഥാന നിര്‍വ്വഹണ സമിതിയും രൂപീകരിക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, അസംബ്ലി തലത്തിലും, ജില്ലാ തലത്തിലും ഉചിതമായ ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമിതികള്‍ രൂപീകരിക്കുന്നതിന് ഐ & പി .ആര്‍.ഡി ഡയറക്ടര്‍ക്ക് ചുമതല നല്‍കി. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഐ എം ജി ഡയറക്ടര്‍ കെ ജയകുമാര്‍, കോഴിക്കോട് ഐഐഎം പ്രഫസര്‍ ഡോ. സജി ഗോപിനാഥ് എന്നിവരാണ് സംസ്ഥാനതല ഉപദേശക സമിതി അംഗങ്ങള്‍.

Also read – ആള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനം നാളെ മുതൽ തിരുവനന്തപുരത്ത്

ഓരോ പ്രദേശത്തെയും വികസന ആവശ്യങ്ങള്‍, നടപ്പിലാക്കിയ പദ്ധതികളുടെ പോരായ്മകള്‍, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, മറ്റു സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടങ്ങിയവ ശേഖരിച്ച് ഭാവി വികനസത്തിന് ഉപകരിക്കുന്ന രേഖയായി പഠന റിപ്പോര്‍ട്ട് മാറ്റുകയാണ് ലക്ഷ്യം.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്യും

കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ നിന്നും ഏറ്റെടുത്ത മിനിസ്റ്റീരിയല്‍ & എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്യും. 237 ജീവനക്കാരുടെ ആഗിരണ പ്രക്രിയയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതിനുപുറമേ 22 തസ്തിക വാനിഷിംഗ് കാറ്റഗറിയായി കണക്കാക്കി അനുവദിക്കും. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എന്‍ട്രി / സ്റ്റാന്‍ഡ് എലോണ്‍ ഓപ്റ്റ് ചെയ്ത സ്റ്റാഫ് നഴ്‌സുമാര്‍ക്ക് റീ-ഓപ്ഷനുള്ള അവസരം ഒരിക്കല്‍ക്കൂടി മാത്രം അനുവദിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News