
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും മുടങ്ങി. കൊച്ചിയിൽ നിന്നുള്ള ഭൂരിഭാഗം ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കി. ചില വിമാനങ്ങൾ 11 മണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിൽ പലപ്പോഴും സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇന്നലെ കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
ALSO READ: ലൈംഗിക പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും
ആഭ്യന്തര സെക്ടറിൽ ഇൻഡിഗോയുടെ ആറ് ഹൈദരാബാദ് സർവീസുകൾ റദ്ദാക്കി. ചെന്നൈലേക്കുള്ള അഞ്ചു സർവീസുകളാണ് മുടങ്ങിയത്. റായ്പൂർ, ഡൽഹി, ബെംഗളൂരു, അഗത്തി, ഭുവനേശ്വർ, മുംബൈ, ജയ്പൂർ, വാരാണസി, ലക്നൗ സർവീസുകളും മുടങ്ങി. സർവീസ് നടത്തിയ ഇൻഡിഗോ വിമാനങ്ങൾ നാലു മണിക്കൂർ മുതൽ 11 മണിക്കൂർ വരെ വൈകി.
ENGLISH SUMMARY: Kochi Airport faces major disruptions as IndiGo cancels most flights and others are delayed up to 11 hours.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

