
ആൻ്റോ ആൻ്റണി പണം വാങ്ങിയെന്ന് പറഞ്ഞിരുന്നു എന്നും എന്നാൽ അത് ചാക്കിലാണോ ചെക്കിലാണോ എന്ന് വ്യക്തമാക്കേണ്ടതാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. ബേപ്പൂർ മണ്ഡലത്തിലെ വികസന മുന്നേറ്റ ജാഥ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയെ പിടിച്ചപ്പോൾ ബിജെപിക്ക് എസ്ഐടി അന്വേഷണത്തിലെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണ കവർച്ച കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തപ്പോൾ എസ്ഐടി യിന്മേലുള്ള വിശ്വാസം സതീശനും സംഘത്തിനും കൊടുന്നനെ നഷ്ടപ്പെട്ടിരുന്നു. പാരഡി ഗാനം ഇപ്പോൾ യുഡിഎഫിൻ്റെ വേദികളിൽ കേൾക്കാനില്ല. സ്വർണ മോഷണക്കേസിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തോട്ടെ
ഞങ്ങൾക്ക് ഭയമില്ലെന്നും എംവി ഗോവിന്ദൻ മസ്റ്റർ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്ന വർഗീയ ശക്തികളോട് സഖ്യം പാടില്ല എന്ന സമസ്തയുടെ നിലപാടിനോട് മുസ്ലീം ലീഗ് നേതൃത്വം അഭിപ്രായം പറയണംമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും അൻവറിൻ്റെ ഒരു ആഗ്രഹവും നടക്കില്ലെന്നും എംവി ഗോവിന്ദൻ മാസ്റ്റഞ ജാഥാ സ്വീകരണത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

