
പാലക്കാട് വടക്കഞ്ചേരിയില്‍ 25കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്.യുവതി തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം പുറത്തുവന്നതോടെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
നേഖ ആത്മഹത്യചെയ്യില്ലെന്നും ഭര്‍ത്താവ് പ്രദീപ് കൊന്നതാണെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലെന്ന കാരണം പറഞ്ഞ് പ്രദീപ് നേഖയെ ഉപദ്രവിക്കാറുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് മകള്‍ ജനിച്ചത്. പ്രദീപ് കോയമ്പത്തൂരിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെത്തുന്ന പ്രദീപ് നേഖയെ മര്‍ദിക്കാറുണ്ടെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ ആലത്തൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നിലവില്‍ ഭര്‍ത്താവ് പ്രദീപ് ആലത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

