
നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങൾക്ക് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി. ആകെയുള്ള 457 ഏക്കറിൽ 257 ഏക്കർ ഭൂമിയാണ് മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കായി അനുവദിക്കുന്നത്. അത്യാധുനികമായ ബ്രഹ്‌മോസ് മിസൈൽ, തന്ത്ര പ്രധാന ഹാർഡ്വെയർ നിർമ്മാണം എന്നിവയ്ക്ക് ഭൂമി അനുവദിക്കണമെന്ന് DRDO കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. 200 ഏക്കർ ഭൂമി ജയിലിന്റെ ആവശ്യങ്ങൾക്കായി നിലനിർത്തും. തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
എസ്.എസ്.ബി.യുടെ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് നിലവിൽ വരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യമുണ്ടാകും. ഇത് രാജ്യസുരക്ഷ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മൊത്തം 457 ഏക്കർ ഭൂമിയാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിലുള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയാണ് ബാക്കിയുള്ള 257 ഏക്കർ ഭൂമി മൂന്ന് വികസന പദ്ധതികൾക്കായി കൈമാറുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

