
കേരളത്തിൽ പ്രതിവർഷം 70,000 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അതിനാൽ പ്രതിരോധത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ആരേഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിട ഉദ്ഘാടന വേദിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആർസിസിയുടെ ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണിതെന്നും, ഒപ്പം തന്നെ ബോധവൽക്കരണത്തിനും ചികിത്സ സൗകര്യങ്ങൾക്കുമാണ് സർക്കാർ പരിഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യ മേഖലയില മാറ്റം അറിയാൻ ആർസിസിയിലെ സൗകര്യങ്ങൾ മാത്രം നോക്കിയാൽ മതി. കേരളത്തിൻറെ ആരോഗ്യമേഖലയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നത്. കേരളത്തിൻറെ ആരോഗ്യ മേഖല തകർന്നു എന്ന് വരുത്തി തീർക്കേണ്ടത് ആരുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിക്ഷേപമുള്ള വൻകിട കോപ്പറേറ്റുകളുടെ ലക്ഷ്യമാണ്. അതുവഴി ചെറുകിട ആശുപത്രികൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇനി സർക്കാർ ആശുപത്രികളാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ ആരോഗ്യ മേഖലയിൽ സ്വകാര്യ കുത്തുകൾക്ക് മുന്നിൽ അടിയറവ് വയ്ക്കാൻ ഒരു കാരണവശാലും തയ്യാറാകില്ല എന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
Also read : ജാതി അധിക്ഷേപത്തിന് ശേഷം ചോദ്യപേപ്പർ തിരിമറി; കാര്യവട്ടം ക്യാമ്പസിൽ വകുപ്പ് മേധാവിക്കെതിരെ വീണ്ടും പരാതി
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആർസിസിക്ക് വേണ്ടി പുലയനാർ കോട്ടയിൽ 12-ഓളം ഏക്കർ സർക്കാർ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ആർസിസിയുടെ അനുബന്ധ സ്ഥാപനങ്ങളും, രണ്ടാമത്തെ ക്യാമ്പസും അവിടെയായിരിക്കും സ്ഥാപിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

