
കൊല്ലം പത്തനാപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകള്‍ക്കായി പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 26-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊല്ലം ഫയര്‍ സ്റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എം. നൗഷാദ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗ്രവാള്‍ ഓണ്‍ലൈനായി പങ്കെടുക്കും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യാതിഥിയായിരിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എം. നൗഷാദ്, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, മേഖല ഫയര്‍ ഓഫീസര്‍ കെ. അബ്ദുല്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍മാരായ എന്‍. രാമകുമാര്‍, വി.സി. വിശ്വനാഥ്, ജോയിന്റ് ആര്‍.ടി.ഒ ശരത് ചന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ്. ശ്രീജ, ഡിവിഷന്‍ കൗണ്‍സിലര്‍ ടി. ഷൈനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പത്തനാപുരം ഫയര്‍ സ്റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. രാജഗോപാല്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. വേണുഗോപാല്‍, വി.എഫ്.പി.സി.കെ ചെയര്‍പേഴ്‌സണ്‍ ബെന്നി കക്കാട്, പത്തനാപുരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ബിജു കെ. മാത്യു, ചാത്തന്നൂര്‍ സ്പിന്നിംഗ് മില്‍ ചെയര്‍പേഴ്‌സണ്‍ എ.ആര്‍. ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കൃഷ്ണ എന്നിവര്‍ പങ്കെടുക്കും. കൂടാതെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍,
രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സാന്നിധ്യമറിയിക്കും.
പുതിയ കെട്ടിടങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജില്ലയിലെ അഗ്നിശമന-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും വേഗതയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

