
പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക് ജന്മ നാട്ടിൽ സ്മൃതി മ്യൂസിയം ഒരുങ്ങി. കണ്ണൂർ പെരളശ്ശേരിയിൽ സ്ഥാപിച്ച മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. എ കെ ജി യുടെ ജീവിത മുഹൂർത്തങ്ങളും സമര ചരിത്രവും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന മ്യൂസിയം വകുപ്പിന് കീഴിലാണ് പെരളശ്ശേരിയിൽ മൂന്നരയേക്കർ സ്ഥലത്ത് എ കെ ജി സ്മൃതി മൂസിയം സ്ഥാപിച്ചത്.എ കെ ജി ഉപയോഗിച്ച വസ്തുക്കൾ,അപൂർവ്വ ഫോട്ടോകളും, ചിത്രങ്ങളും, രേഖകൾ, ദൃശ്യങ്ങൾ തുടങ്ങിയവയ മൂസിയത്തിലുണ്ട്.
ഓഗ്മെന്റഡ് റിയാലിറ്റി, ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി എന്നിവയുടെ കൂടി സഹായത്തോടെയാണ് എ കെ ജിയുടെ ജീവിതവും സമര പോരാട്ടങ്ങളും പ്രദർശിപ്പിക്കുന്നത്. നുണകൾ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് സത്യങ്ങൾ വിളിച്ചു പറയുന്ന കടമയാണ് മൂസിയങ്ങൾ നിർവ്വഹിക്കുന്നതെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
Also read: മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങൾ പുറത്ത് കൊണ്ടുവരണം:മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.മുൻ എം എൽ എ എംവി ജയരാജൻ,മുൻ രാജ്യസഭ എംപി കെ കെ രാഗേഷ്,എ കെ ജിയുടെ മകൾ ലൈല തുടങ്ങിയവർ പങ്കെടുത്തു.10737 ചതുരശ്രയടി വിസ്‌തൃതിയിൽ രണ്ടുനില കെട്ടിടത്തിലാണ് ഏഴ് ഗാലറികൾ ഉൾപ്പെടുന്ന മ്യൂസിയം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

