242 കോടിയുടെ അത്യാധുനിക ബഹുനില കെട്ടിടം ആർസിസിയിൽ; മുഖ്യമന്ത്രി ഉദ്​ഘാടനം നിർവ്വഹിച്ചു

rcc

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ക്യാൻസർ ചികിത്സക്ക് നാടാകെ ആശ്രയിക്കുന്ന സ്ഥാപനമാണ് ആർസിസിയെന്ന് ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവർഷം രണ്ടര ലക്ഷം രോഗികളാണ് ആർസിസിയെ ആശ്രയിക്കുന്നത്. അത്യാധുനിക സേവന സൗകര്യമുള്ള ബിൽഡിംഗ് ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്‍സര്‍ രോഗചികിത്സയ്ക്കായി നൂതന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 242 കോടി രൂപ ചിലവില്‍ 3,30,117 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബഹുനില മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങൽ ഉൾപ്പെടുത്തിയിട്ടുള്ള കെട്ടിടത്തിൽ അയഡിൻ തെറാപ്പി വാർഡ്, റേഡിയോ തെറാപ്പി മെഷീനുകൾ, ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, വാർഡുകൾ, ഇന്റൻസീവ് കെയർ യൂണിറ്റ്, ഓപ്പറേഷൻ തീയറ്ററുകൾ, ലുക്കീമിയ വാർഡ്, മൈക്രോബയോളജി വിഭാ​ഗം, രക്തബാങ്ക് എന്നിങ്ങനെയുള്ള സേവനങ്ങളാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

Also read : കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ അവതരിപ്പിക്കേണ്ട ബജറ്റ് കണക്കുകൾ മാധ്യമങ്ങളിലൂടെ ചോർന്നു

ആരോ​ഗ്യമന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ എന്നിവരും പങ്കെടുത്തു. സ്ഥല പരിമിതി നേരിടുന്ന ആർസിസിയ്ക്ക് ഈ പുതിയ കെട്ടിടം ഒരു വലിയ മുതൽക്കൂട്ടാണ്. അർബുദ ചികിത്സ രം​ഗത്ത് കൂടുതൽ വികസനം കൊണ്ടുവരുന്നതിന്റെ ഭാ​ഗമായി മെഡിക്കൾ കോളേജിയും ക്യാൻസർ ചികിത്സ സംവിധാനങ്ങളും വിപുലീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News