
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് സസ്പെൻഷൻ. ചികിത്സ പിഴവ് ആരോപണത്തിന് പുറമേ കൈക്കൂലി വാങ്ങിയതായുള്ള ആരോപണവും ഡോക്ടർക്ക് എതിരെ ഉണ്ട്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ആണ് ഡോക്ടർ ബിന്ദു സുന്ദർ.
പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോ. ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു സിസേറിയൻ നടന്നത്. ഈ ഡോക്ടർക്കെതിരെ മുൻപും രണ്ട് പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) ലഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ഡോക്ടറെ സ്ഥലം മാറ്റുകയും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ സസ്‌പെൻഷൻ.
English summary : newborn-death-incident-dr-bindu-sundar-suspended

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

