മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോ​ഗിക്കും; AMMA പ്രസിഡന്റ് ശ്വേത മേനോന്‍

The first executive meeting amma

താര സംഘടനയായ എ എം എം എ യുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗം ഇന്നു ചേര്‍ന്നു. ആദ്യ എക്‌സിക്യൂട്ടീവ് യോഗം നല്ല രീതിയില്‍ നടന്നെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായെന്നും അംഗങ്ങള്‍ക്കിടയിലെ പരാതികള്‍ ചര്‍ച്ചയില്‍ വന്നെന്നും ശ്വേതമേനോന്‍ വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കും. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റി ഉണ്ടാകുമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

Also read – കേരള-യൂറോപ്യന്‍ യൂണിയന്‍ ബ്ലൂ ഇക്കോണമി കോണ്‍ക്ലേവ്; ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ലോഞ്ചും മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു

പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗം  കൊച്ചിയിൽ അമ്മ ഓഫീസിൽ രാവിലെ 11 മണിക്കാണ് ആരംഭിച്ചത്.

content summary: The newly elected governing body of the star organization AMMA convened its first executive meeting today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News