രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം: നേതാക്കൾക്ക്‌ എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: വി കെ സനോജ്

v k sanoj-on RSS

വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം നടത്തിയതിനെ തുടർ‌ന്ന് ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാനസെക്രട്ടറി വി കെ സനോജ്. എന്തിനാണ് യൂത്ത് കോൺഗ്രസ്‌ ഇങ്ങനെ സമര നാടകം നടത്തുന്നതെന്നും വി കെ സനോജ് ചോദിച്ചു.

ആംബുലൻസ് തടഞ്ഞുവെയ്ക്കുന്ന സമരം ആദ്യമായിയാണ് കേരളത്തിൽ കാണുന്നത്. ഇത് ബോധംപൂർവം നടന്ന സംഭവമാണെന്നും, ആരോഗ്യ മേഖലയിൽ ആകെ കുഴപ്പമെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു യൂത്ത് കോൺഗ്രസ്‌ സമര നാടകമെന്നും വി കെ സനോജ് പറഞ്ഞു.

Also Read: വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം; ആദിവാസി യുവാവിന് ദാരുണാന്ത്യം

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് നടന്ന സംഭവമെന്നും. ഇത്തരത്തിലുള്ള തോന്നിവാസം കേരളത്തിൽ അനുവദിക്കാനികില്ലെന്നും വി കെ സനോജ് പറഞ്ഞു. ജനങ്ങളുടെ ജീവൻ അപകടത്തിൽപ്പെടുത്തിയുള്ള സമരം അനുവദിക്കില്ല. ഇത്തരം നടപടി രാഷ്ട്രീയ പാർട്ടികൾക്ക് അപമാനമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും വി കെ സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ഇത്തരം സമരവുമായി ഇനിയും വന്നാൽ അവർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന ഓർമപ്പെടുത്തലും വി കെ സനോജ് നൽകി.

Also Read: വിതുരയിലെ കോൺഗ്രസിന്‍റെ ആംബുലൻസ് തടഞ്ഞുള്ള സമരാഭാസം; ശക്തമായ പ്രതിഷേധവുമായി സിപിഐഎം

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെയും വി കെ സനോജ് പ്രതികരിച്ചു. വെള്ളാപ്പള്ളി അല്ല ആര് തന്നെ കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവന നടത്തിയാലും അംഗീകരിക്കാനികില്ലെന്നും വി കെ സനോജ് പറഞ്ഞു. സ്കൂൾ സമയമാറ്റം ആവശ്യപ്പെടുന്ന എല്ലാവരും വർഗീയ വാദികളല്ലെന്നും. ഒരു വിഭാഗത്തിന് വർഗീയ താല്പര്യവും രാഷ്ട്രീയ താല്പര്യവും ഉണ്ടെന്നും വി കെ സനോജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News