സന്തോഷ് ട്രോഫി: തോൽവിയിലും തളരാത്ത പോരാട്ടം; റണ്ണേഴ്സ് അപ്പായ കേരള ടീമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

pinarayi-vijayan-congratulates-kerala-football-team-santosh-trophy

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ സർവീസസിനോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലുടനീളം കേരളം കാഴ്ചവെച്ച മിന്നും പ്രകടനം നാടിന് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ വഴങ്ങേണ്ടി വന്ന ഏക ഗോളിനാണ് കേരളത്തിന് കിരീടം നഷ്ടമായതെങ്കിലും, അവസാന നിമിഷം വരെ പൊരുതി നിൽക്കാനുള്ള ടീമിന്റെ കരുത്ത് ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിന്റെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് വലിയ ശുഭപ്രതീക്ഷയാണ് ഈ ടൂർണമെന്റ് നൽകുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം വരും വർഷങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കാൻ സഹായിക്കുമെന്നും, വരും കാലങ്ങളിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ കേരള ഫുട്ബോൾ ടീമിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ALSO RAED : ആവേശത്തിരതീർത്ത് വടക്കൻ മേഖലാ ജാഥ കോഴിക്കോട് ജില്ലയിൽ പര്യടനം തുടരുന്നു

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

സന്തോഷ് ട്രോഫി ഫുട്ബോളിൽ റണ്ണേഴ്സ് അപ്പായ കേരള ടീമിന് അഭിനന്ദനങ്ങൾ. ആവേശകരമായ ഫൈനൽ മത്സരത്തിൽ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലെ ഗോളിനാണ് കേരളത്തിനു സർവ്വീസസിനെതിരെ തോൽവി വഴങ്ങേണ്ടി വന്നത്. ഫൈനലിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാൻ നമ്മുടെ ടീമിന് സാധിച്ചു. ടൂർണമെന്റിലുടനീളം കേരളം കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നൽകുന്നത്. കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കേരള ഫുട്ബോൾ ടീമിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News