വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണതയിലേക്ക്; രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് മുഖ്യമന്ത്രി നിർവഹിക്കും

vizhinjam-international-port-official-inauguration-by-cm-pinarayi-vijayan

കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് നടക്കും. വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കും.

ചടങ്ങിൽ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. 2024 ഡിസംബർ 3-ന് വാണിജ്യ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച തുറമുഖത്ത് ഇതിനോടകം തന്നെ ലോകത്തിലെ കൂറ്റൻ മദർഷിപ്പുകൾ വന്നെത്തിയത് വലിയ സവിശേഷതയാണ്. നിശ്ചയിച്ച ടാർഗറ്റിനപ്പുറത്തേക്ക് വളരാൻ വിഴിഞ്ഞത്തിന് സാധിച്ചു എന്നത് ഏറെ അഭിമാനകരമായ നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത് എന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

ALSO READ : ആവശ്യങ്ങളിൽ അനുകൂലമായ നിലപാട് എടുക്കുമെന്ന ഉറപ്പ്; മന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെ സൂചനാ സമരത്തിൽ നിന്നും പിന്മാറി സിനിമാ സംഘടനകൾ

പ്രകൃതിദത്തമായ ആഴവും ഭൂപ്രകൃതിയും ഒത്തിണങ്ങിയ വിഴിഞ്ഞം തുറമുഖം ലോകത്തിലെ തന്നെ മികച്ച തുറമുഖങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. ആദ്യ കരാർ പ്രകാരം 2045-ൽ എത്തേണ്ടിയിരുന്ന പദ്ധതിയുടെ പൂർണ്ണത, പുതുക്കിയ കരാർ അനുസരിച്ച് 2028-ഓടെ കൈവരിക്കാൻ സാധിക്കും. ഏകദേശം 10,000 കോടി രൂപയോളം ചെലവ് വരുന്ന ഈ ബൃഹദ് പദ്ധതി കരാർ പ്രകാരം സമയബന്ധിതമായി പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് മുന്നോട്ടു വന്നിട്ടുണ്ട്.

നിലവിൽ കണ്ടെയ്നറുകളുടെ കരമാർഗമുള്ള നീക്കത്തിനായി അപ്പ്രോച്ച് റോഡുകളുടെ നിർമ്മാണം താൽക്കാലികമായി പൂർത്തീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന വിഴിഞ്ഞം പദ്ധതി 2028-ഓടെ അതിന്റെ പൂർണ്ണ രൂപത്തിലേക്ക് മാറും എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : ശബരിമല സ്വർണ്ണ മോഷണ കേസ് : ഉപ്പ് തിന്നവർ വെള്ളം കുടിക്കും; മന്ത്രി വി ശിവൻകുട്ടി

ആശങ്കകൾക്ക് വളരെ വേഗം പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഗവണ്മെന്റ്, ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഇവിടെ തുറമുഖം വരണം, വികസനം വരണം മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ല എന്ന നിലപാടാണ്,

മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തിന് യാതൊരു തടസ്സവും ആശങ്കയും ഉണ്ടാവില്ല എന്ന് മാതൃ വി ശിവൻകുട്ടി വ്യക്തമാക്കി. നമ്മുടെ എല്ലാം അഭിമാനകരമായ പദ്ധതി അത്യുജ്ജ്വലമായ വിജയമാക്കി തീർക്കാൻ സാധിക്കണം എന്ന് എം വിൻസെന്റ് എം എൽ എ പ്രതികരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News