
Next-Gen Kerala ThinkFest 2026 പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘People’s Projects’ ക്യാമ്പയിൻ കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ കേരളത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയാണ് നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026.
ഇതിന്‍റെ ഭാഗമായി, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നടപ്പിലാക്കിയ പദ്ധതികളിൽ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവ കണ്ടെത്താനുള്ള ക്യാമ്പയിനാണ് People’s Projects. ഈ ജനകീയ പദ്ധതികൾ തിരഞ്ഞെടുക്കാൻ എല്ലാവർക്കും അവസരമുണ്ട്.
ലൈഫ് മിഷൻ, അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി, മാലിന്യമുക്ത നവകേരളം പദ്ധതി തുടങ്ങിയവയാണ് ബെന്യാമിൻ തന്‍റെ പ്രിയപ്പെട്ട പദ്ധതികളായി തിരഞ്ഞെടുത്തത്. https://www.nextgenkerala.com/user/PeoplesProjectPage എന്ന വെബ് പേജിലൂടെ നിങ്ങൾക്കും വോട്ട് ചെയ്യാം.
കേരളത്തിന്റെ യൗവ്വനത്തെ കാലത്തിനനുസരിച്ച് പുതുക്കുന്നതിനായി ഒരു യുവജന പ്രസ്ഥാനം എന്ന നിലയിൽ ഡിവൈഎഫ്ഐ സവിശേഷമായ ശ്രദ്ധ കൊടുക്കുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണെന്ന് ബെന്യാമിൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

