ദേശീയപാത-66 ന്റെ പ്രവൃത്തി ഗുണനിലവാരം ഉറപ്പുവരുത്താനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി; മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammad riyas nh66

സംസ്ഥാനത്തെ ദേശീയപാത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.ദേശീയപാത – 66 ന്റെ പ്രവൃത്തി ഗുണനിലവാരം ഉറപ്പുവരുത്താനും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

Also read- കുട്ടികളുടെ സുരക്ഷയാണ് പ്രധാനം; വിഷമങ്ങൾ പറയാനായി സ്കൂളുകളിൽ പരാതിപ്പെട്ടി വെയ്ക്കും: മന്ത്രി വി ശിവൻകുട്ടി

സര്‍വീസ് റോഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ചിലത് പരിഹരിച്ചു. ചിലത് ഇനിയും പരിഹരിക്കാന്‍ ഉണ്ട്. അതില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

സംസ്ഥാനത്തെ ദേശീയപാത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ദേശീയപാത – 66 ന്റെ പ്രവൃത്തി ഗുണനിലവാരം ഉറപ്പുവരുത്താനും സമയബന്ധിതമായി പൂർത്തിയാക്കാനും നിർദേശം നൽകി. സർവീസ് റോഡും നിലവിലുള്ള പാതകളും ഗതാഗത യോഗ്യമാക്കണം എന്ന് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി,ജില്ലാ കളക്ടർമാർ, ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രൊജക്റ്റ്‌ ഡയറക്ടർമാർ, കരാറുകാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News