
തിരുവനന്തപുരം: കേരളത്തിൽ നിർണയ എന്ന പേരിൽ അതിവിപുലമായ ലാബ് ശൃംഖല വരുന്നു. അടിയന്തരപ്രമേയത്തിന് മറുപടിയായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേരളത്തിലെ 885 ആരോഗ്യകേന്ദ്രങ്ങളിലും സിഎച്ച്സികളിലുമായാണ് നിർണയ എന്ന പേരിൽ ലാബ് ശൃംഖല വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം തന്നെ ഇതിന്‍റെ ഉദ്ഘാടനം നിർവഹിക്കുമെന്നും വീണാ ജോർജ് നിയമസഭയില്‍ പറഞ്ഞു.
ഈ പദ്ധതിപ്രകാരം ലാബുകൾ ഉള്ളിടത്ത്, അത് ശാക്തീകരിക്കുകയും, ഇല്ലാത്തിടത്ത് പുതിയതായി തുടങ്ങുകയും ചെയ്യും. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പടെ തുടങ്ങുന്ന ഈ ലാബുകൾ സർക്കാർ സംവിധാനത്തിലെ വലിയ ലാബുകളുമായി ബന്ധപ്പെടുത്തും. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ രോഗനിർണയത്തിൽ കൃത്യത പാലിക്കുന്നതിനും സ്റ്റാൻഡേർഡൈസേഷൻ ഉറപ്പാക്കുന്നതിനുമുള്ള വലിയ ഇടപെടൽ കേരളത്തിലെ പൊതുജനാരോഗ്യരംഗത്ത് ഉണ്ടാകുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read: ‘പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡിൻ്റെ പദ്ധതി രേഖ തയ്യാറാക്കും’: മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളത്തിന്‍റെ ആരോഗ്യമേഖലയിൽ പതിനായിരത്തിലേറെ കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് ചെയ്യേണ്ട കാര്യം. അതെല്ലാം സംസ്ഥാന സർക്കാർ ചെയ്യും. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ നിർദേശങ്ങളുണ്ടെങ്കിൽ അത് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

