എയിംസ് കിട്ടാത്തതിലുള്ള ജനരോഷം മറയ്ക്കാൻ ഇഎസ്ഐ വിഷയം ഉന്നയിക്കുന്നു: എൻ.കെ. പ്രേമചന്ദ്രൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് എം. സ്വരാജ്

കൊല്ലം ഇഎസ്ഐ മെഡിക്കൽ കോളേജ് വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ(എം) നേതാവ് എം. സ്വരാജ്. എൻ.കെ. പ്രേമചന്ദ്രൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു. കേരളത്തിന് എയിംസ് (AIIMS) അനുവദിക്കാത്തതിൽ ജനങ്ങൾക്കിടയിലുള്ള രോഷം മറയ്ക്കാനും അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് പ്രേമചന്ദ്രൻ ഇപ്പോൾ ഇഎസ്ഐ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പത്ത് മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ ആറുമാസം മുമ്പ് ഷിംലയിൽ ചേർന്ന ഡയറക്ടർ ബോർഡ് തീരുമാനമെടുത്തിരുന്നു. എന്നാൽ, ആറുമാസത്തോളം നിശബ്ദത പാലിച്ച എംപി, ഈ മാസം അഞ്ചാം തീയതി മാത്രമാണ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയതെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി.

എംപിയുടെ അപേക്ഷ ലഭിച്ച ഉടൻ തന്നെ സംസ്ഥാന സർക്കാർ പ്രത്യേക മെഡിക്കൽ ടീമിനെ രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ, നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന ആവശ്യമായ സൗകര്യങ്ങൾ ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ലഭ്യമല്ലെന്നാണ് മെഡിക്കൽ ടീം ഈ മാസം 28-ന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ALSO READ: കണക്കിലും സത്യവാങ്മൂലത്തിലും കളവ് കാട്ടി; ആന്റോ ആൻ്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ആശുപത്രിയിൽ പരിഹരിക്കേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും, ഈ കുറവുകൾ പരിഹരിക്കാമെന്ന് ഇഎസ്ഐ സൂപ്രണ്ട് മറുപടി നൽകിയതായും സ്വരാജ് അറിയിച്ചു. എന്നാൽ സൂപ്രണ്ടിന്റെ മറുപടിക്ക് ശേഷം ഇതുവരെ ഇഎസ്ഐ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ ആശയവിനിമയവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News