‘കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയ പണത്തില്‍ നിന്ന് കുറച്ച് ഭാഗം എടുത്ത് ബാങ്കില്‍ അടച്ചത് ആഘോഷിക്കുന്നു’; കല്പറ്റ എം എൽ എയെ എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് ഓർമിപ്പിച്ച് കെ റഫീഖ്

k rafeeq against t siddique

എന്‍ എം വിജയന്‍ എന്ന നേതാവിനെ ബലിയാടാക്കി കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയ പണത്തില്‍ നിന്ന് കുറച്ച് ഭാഗം എടുത്ത് ബാങ്കില്‍ അടച്ചതിനെ, എന്തോ വലിയ സമ്മാനത്തുക നല്‍കിയത് പോലെ ആഘോഷിച്ച കല്പറ്റ എം എല്‍ എയെ എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് ഓര്‍മിപ്പിച്ച് സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ഒക്ടോബര്‍ രണ്ട് മുതല്‍ എന്‍ എം വിജയന്റെ കുടുംബം ഡി സി സി ഓഫീസില്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയും കല്പറ്റ എം എല്‍ എയുടെ അധിക്ഷേപം ഏറ്റുവാങ്ങി എന്‍ എം വിജയന്റെ മരുമകള്‍ക്ക് ആത്മഹത്യയ്ക്ക് മുതിരേണ്ടി വരികയും വലിയ പ്രതിഷേധം നാട്ടിലാകെ ഉയര്‍ന്ന് വരികയും ചെയ്തതോടെ ഗത്യന്തരമില്ലാതെ പണം അടക്കേണ്ടി വന്നതാണ് എന്നത് ആര്‍ക്കാണറിയാത്തതെന്നും കെ റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു.

എന്‍ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിലെ ഈ ഭാഗം കല്പറ്റ എം എൽ എ വായിക്കണം: ‘ബാങ്ക് നിയമനങ്ങള്‍ക്ക് വാങ്ങിയ പണം നേതാക്കള്‍ പങ്കിട്ടെടുത്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നിര്‍ദേശപ്രകാരമാണ് പണം വാങ്ങിയത്. കടത്തില്‍ കുരുങ്ങിയപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. മരണത്തിന് ഉത്തരവാദികള്‍ നേതാക്കളാണ്. അവര്‍ വാങ്ങിയ കോഴയ്ക്ക് തന്റെ സ്ഥലവും ചെക്കും ഈടായി നല്‍കേണ്ടിവന്നു. പാര്‍ട്ടി തലയില്‍ കെട്ടിയേല്‍പിച്ച് പിന്‍മാറിയ 32 ലക്ഷത്തിന്റെ ബാധ്യത തീര്‍ക്കാന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ 65 ലക്ഷത്തിലധികമായി. താമസിക്കുന്ന വീടും സെന്റും ഈടായി നല്‍കിയാണ് വായ്പ എടുത്തത്. ഇത് ജപ്തി ഭീഷണിയിലാണ്. ജപ്തി ചെയ്താല്‍ കുടുംബം റോഡിലേക്ക് ഇറങ്ങേണ്ടിവരും’.

Read Also: ‘രാഹുലിനെതിരായ ആരോപണത്തില്‍ ആരും പ്രതിഷേധിച്ചില്ല, ഷാഫിക്കെതിരെ വന്നപ്പോള്‍ ഉടന്‍ പ്രകടനം’; കോണ്‍ഗ്രസില്‍ ഇരട്ട നീതിയെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈൻ

ബാങ്കിലടച്ചത് സഹായമോ ഔദാര്യമോ അല്ല. ഇത്രയും കാലം വലിച്ച് നീട്ടി നില്‍ക്കക്കള്ളി ഇല്ലാതെ ഇപ്പോള്‍ പണം അടച്ചതില്‍ ഇത്ര ആഘോഷിക്കാന്‍ എന്തിരിക്കുന്നുവെന്നും കെ റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് താഴെ വിശദമായി വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News