
കേരളത്തിലെ തീവ്ര വോട്ടർപട്ടിക നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല. ഹർജി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തമിഴ്നാട് കേരളം എന്നിവിടങ്ങളിലെ സ്ഥിതി വ്യത്യസ്തമെന്നും കോടതി വ്യക്തമാക്കി.
ALSO READ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കാൻ അനുവദിക്കില്ല; ബംഗാളിൽ മമത ബാനർജിയുടെ പ്രതിഷേധ റാലി
എസ്ഐആറിലെ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെ ബെഞ്ച്നിരീക്ഷിച്ചു. രാഷ്ട്രീയപാർട്ടികളാണ് കേരളത്തിൽ പ്രശ്നം ഉണ്ടാക്കുന്നത് എന്നാണ് കമ്മീഷൻ കോടതിയിൽ വാദിച്ചത്. കേരള ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ബുദ്ധിമുട്ടിൽ എന്ന ജില്ലാ കളക്ടർമാർ അടക്കം അറിയിച്ചതെന്ന്തി രഞ്ഞെടുപ്പ് കമ്മീഷൻ കേ കോടതിയെ അറിയിച്ചു. കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്ന് സംസ്ഥാന സർക്കാർ എതിർ വാദം ഉന്നയിച്ചു.
വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവടക്കം പരിഗണിക്കാമെന്ന് കോടതി നിലപാട് വ്യക്തമാക്കി.വിശദമായ വാദം കേൾക്കാൻ കേസ് ഡിസംബർ 2 ന് വീണ്ടും പരിഗണിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

