പാലക്കാട് കോൺഗ്രസിന് തിരിച്ചടി; പെരിങ്ങോട്ടുകുറിശ്ശിയിൽ രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

palakkad congress

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസിന് തിരിച്ചടി. രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി.

വാർഡ് 12 (പെരിങ്ങോട്ടുകുറിശ്ശി )ൽ മത്സരിക്കുന്ന ടി.കെ. സുജിത, വാർഡ് 15 ( വടക്കു മുറി)ൽ മത്സരിക്കുന്ന ദീപ ഗിരീഷ് എന്നിവരുടെ നാമനിർദേശ പത്രികയാണ് തള്ളിയത്. പഞ്ചായത്തിൽ കുടുംബശ്രീയുടെ നിർമ്മാണ യൂണിറ്റ് കരാറിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.

ALSO READ: കണ്ണൂർ ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; മൂന്നിടത്ത് LDF-ന് എതിരില്ലാതെ വിജയം

അതേസമയം പത്രിക പിനാവലിക്കാനുള്ള അവസാന മണിക്കൂറുകൾ കടന്നുപോകുമ്പോൾ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൽഡിഎഫിന് മുന്നേറ്റം. കണ്ണൂർ ആന്തൂർ നഗരസഭയിലും കണ്ണപുരം പഞ്ചായത്തിലും എൽഡിഎഫ് എതിരില്ലാതെ ജയിച്ചു. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകൾ ആണ് തള്ളിയത്. പുനർസൂക്ഷ്മപരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല.
അതേസമയം സൂക്ഷ്മ പരിശോധന വേളയിൽ ആന്തൂരിലും രണ്ട് വാർഡുകളിൽ യുഡിഎഫ് പത്രികകൾ തള്ളി. കോടല്ലൂർ, തളിയിൽ വാർഡുകളിലെ പത്രികകളാണ് തള്ളിയത്. പുനർസൂക്ഷ്മ പരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News