പ്രവാസികൾക്കായുള്ള സമ​ഗ്ര സുരക്ഷ: ‘നോർക്ക കെയർ’ ഇൻഷുറൻസ് എന്നാൽ എന്ത്, ആർക്കൊക്കെ അപേക്ഷിക്കാം, ലഭിക്കുന്ന പ്രയോജനങ്ങൾ എന്തെല്ലാം?, എല്ലാം ഇവിടെ!

norka-care-health-insurance-kerala-expats-pravasi-pinarayi-vijayan

പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോർക്ക കെയർ’. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഈ പദ്ധതി നിലവിൽ വരികയും ചെയ്തു. ഇതുവഴി 4 ലക്ഷത്തിന് മുകളിൽ വ്യക്തികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഗ്രൂപ് മെഡിക്ലെയിം അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുക.
പ്രവാസി സമുദായത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ രപകല്പന ചെയ്ത ഈ ഇൻഷുറൻസ് പദ്ധതി, പ്രവാസികളുടെ സാമ്പത്തിക സുരക്ഷയും കുടുംബങ്ങളുടെ ഭാവിയും സംരക്ഷിക്കുന്ന ഒരു മുൻകരുതൽ പദ്ധതി കൂടിയാണ്.

ഗ്രൂപ്പ് പോളിസി പരിശോധിച്ചാൽ രണ്ട് മക്കളടക്കമുള്ള ( 25 വയസ് വരെ) നാലം​ഗ കുടുബത്തിന് 13,411 രൂപയാണ് പ്രീമിയം. അധികം കുട്ടികൾ ഉണ്ടെങ്കിൽ ഓരോരുത്തർക്കും 4,130 രുപ വീതം അടയ്ക്കണം. വ്യക്തി​ഗത പ്രീമിയം 8,101 രൂപയാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പ്രവാസികളുടെ മാതാപിതാക്കളേയും പരിധിയിൽ കൊണ്ടുവരും. 18 മുതൽ 70 വയസ്സുവരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും പോളിസി പ്രകാരമുള്ള പരിരക്ഷ നിലവില്‍ വന്ന് കഴിഞ്ഞു.

ALSO READ: ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ ആരംഭിക്കുന്ന നൂറാമത്തെ പദ്ധതി’; എൻഡിആർ സ്പേസ് ആരംഭിക്കുന്ന 250 കോടി രൂപയുടെ വെയർഹൗസിങ്ങ് & ഇൻ്റസ്ട്രിയൽ പാർക്കിന് തറക്കല്ലിട്ടു

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലേക്ക് ആർക്കൊക്കെ അപേക്ഷിക്കാം ?

രാജ്യത്തിനകത്തും വിദേശത്തും താമസിക്കുന്ന പ്രവാസികൾക്കായി ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ് നോര്‍ക്ക കെയര്‍ നടപ്പാക്കുന്നത്. നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍ആര്‍കെ ഐഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കാണ് നോർക്ക കെയറിൽ എൻറോൾ ചെയ്യാനാവും. .നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് ( norkaroots.kerala.gov.in ) വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നോര്‍ക്ക തിരിച്ചറിയല്‍-അപകട ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് (എന്‍ആര്‍കെ) നേരിട്ട് നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ നേരിട്ട് ചെയ്യാവുന്നതാണ്. നോർക്ക കെയറിന്റെ ആപ്പ് മുഖേന നമുക്ക് ആപ്ലിക്കേഷനുകൾ നൽകാവുന്നതാണ്.

ഇനി നിങ്ങൾ ഇതുവരെ എന്‍ആര്‍കെ കാര്‍ഡ് എടുത്തിട്ടില്ലെങ്കിൽ അതിന് വിഷമിക്കേണ്ട ആവശ്യമില്ല. പുതിയതായി ഇതിന് അപേക്ഷ നല്‍കാം 24 മണിക്കൂറിനുള്ളിൽ എന്‍ആര്‍കെ ഇ-കാര്‍ഡ് കൈയ്യിൽ കിട്ടും. ഇതിനുള്ളിലെ വിവരങ്ങള്‍ ഉപയോഗിച്ച് നോര്‍ക്ക കെയറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് ഓൺലൈനായി തന്നെ നമുക്ക് പേയ്മെന്റും ചെയ്യാം. ഉടൻ തന്നെ നോർക്ക കെയർ ഇ-കാർഡ് ലഭിക്കും. ചികിത്സ ആവശ്യമായ സന്ദർഭങ്ങളിൽ ഈ കാർഡ് ഉപയോ​ഗിക്കാവുന്നതാണ്.

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ നേട്ടങ്ങൾ

5 ലക്ഷം രൂപ വരയുള്ള ചികിത്സയാണ് നോർക്ക കെയർ വഴി ലഭ്യമാവുക. 10 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസും ലഭ്യമാക്കുന്നു എന്നതും ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 18,000 ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് ക്യാഷ്ലെസ് ട്രീന്റ്മെന്റ് ലഭിക്കും.ആയുഷ് ചികിത്സയ്ക്ക് 50,000 രൂപ വരെയാണ് പരിരരക്ഷ . തിമിരശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സയില്ലാതെതന്നെ 30,000 രൂപ വരെ. 70 വയസ്സുവരെയാണ് ഇതിന്റെ പ്രായപരിധി. നിലവിലുള്ള രോഗങ്ങള്‍ക്കും ഈ പരിരക്ഷ ലഭ്യമാകുന്നതാണ്. ഇൻഷുറസിന് പരിരക്ഷ കലാവധി ഇല്ലാ എന്നുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത.

രാജ്യത്ത് ഇത് ആദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരം ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിയത്. ഇത് ഈ സ്കീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഏറെകാലത്തെ പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് നോർക്ക കെയറിലൂടെ സംസ്ഥാന സർക്കാർ സാധ്യമാക്കുന്നത്. ലോക കേരള സഭയിൽ ഉയർന്ന പ്രധാന ആശയങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഈ ഇൻഷുറൻസ് പരിരക്ഷ. സർക്കാരിന്റെ കരുതൽ സ്പർശമായ നോർക്ക കെയർ എന്ന ആശയത്തിന് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News