ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

kerala high court + sabarimala

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. ആവശ്യമായ ഭൂമി ഏത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ പുതിയ പഠനം നടത്തിയ ശേഷം പുതിയ വിജ്ഞാപനം ഇറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച്, ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രം ഏറ്റെടുക്കണം എന്ന നിബന്ധന പാലിക്കപ്പെട്ടില്ല എന്നതാണ് വിജ്ഞാപനം റദ്ദാക്കാനുള്ള കാരണമായി കോടതി വ്യക്തമാക്കിയത്.2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ആയിരുന്നു വിജ്ഞാപനം. എന്നാൽ ഇത്രയും ഭൂമി ആവശ്യമുണ്ടോ എന്ന് പരിശോധിക്കണമായിരുന്നു. ഇത് പരിശോധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയതായി കോടതി വിലയിരുത്തി.

ALSO READ; സ്കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല; RSS മാനേജ്മെന്‍റുകൾ ക്രിസ്തുമസ് ആഘോഷം വിലക്കിയത് അടിയന്തരമായി പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

പുതിയ സാമൂഹിക ആഘാത പഠനം നടത്തണമെന്നും കോടതി നിർദേശിച്ചു. സാമൂഹിക ആഘാത പഠനവും വിദഗ്ധ സമിതി റിപ്പോര്‍ട്ടും വേണ്ടത്ര ഗൗരവത്തിലല്ല തയ്യാറാക്കിയത്. ഇതില്‍ വിദഗ്ധര്‍ ഉണ്ടായിരുന്നില്ല എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് നടപടി. എന്നാൽ
മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ പാരിസ്ഥിതിക ആഘാത പഠനം നടത്താം. പുതിയ പഠനം നടത്തിയ ശേഷം പുതിയ വിജ്ഞാപനം ഇറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News