കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിൽ; കരുതൽ തടങ്കലിലാക്കി പൊലീസ്

BUNDY CHOR

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തി. ഞായറാഴ്ച രാത്രിയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ബണ്ടി ചോറിനെ സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേരളത്തിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ ബണ്ടി ചോറിന്റെ വരവ് സംശയാസ്പദമായതിനെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ: നാല് വർഷം കൊണ്ട് ആസ്തി നാലിരട്ടിയിലധികം വർധിച്ചു; പി വി അൻവറിന്‍റെ സ്ഥാപനങ്ങളിൽ ഇഡി പരിശോധന

കോടതിയുടെ കസ്റ്റഡിയിലുള്ള തൻ്റെ മൊബൈൽ ഫോണും ബാഗും ഉൾപ്പെടെയുള്ളവ വിട്ടുകിട്ടുന്നതിനായി ഹൈക്കോടതിയിൽ ഹാജരാകാൻ വേണ്ടിയാണ് കൊച്ചിയിലെത്തിയതെന്നാണ് ബണ്ടി ചോർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷം ബണ്ടി ചോറിനെ വിട്ടയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.

ALSO READ: 18 ലക്ഷം രൂപയുടെ മൊബൈലുകളും സ്വർണ്ണവും നഷ്ടപ്പെട്ടു; ട്രാവിസ് സ്കോട്ടിന്റെ മുംബൈ കോൺസേർട്ട് ആവേശത്തിന് പിന്നാലെ വൻ മോഷണം!

English summary : Infamous burglar Bunty Chor reached Kochi on Sunday night and was taken into custody by the Ernakulam South Railway Police

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News