
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ 31-ാം വാർഷികം നവംബർ 25 ന് തിരുവനന്തപുരം ജില്ലയിൽ സമുചിമായി ആചരിക്കുമെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന ഐതിഹാസിക പ്രക്ഷോഭമായിരുന്നു കൂത്തുപറമ്പ് സമരം. 1994 നവംബർ 25 ന് സമരത്തിൽ പങ്കെടുത്ത നിരായുധർക്കു നേരെ, യുഡിഎഫ് സർക്കാരിന്റെ പോലീസ് നടത്തിയ വെടിവയ്പ്പിൽ സഖാക്കൾ കെ കെ രാജീവൻ, ഷിബുലാൽ കെ വി റോഷൻ, മധു , ബാബു എന്നിവർ രക്തസാക്ഷികളായി . വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റ് , മൂന്നുപതിറ്റാണ്ടുകാലം ചികിത്സയിൽ കഴിയുകയും സ്വജീവിതം കൊണ്ട് കേരളത്തിൻ്റെ സമരമനസ്സുകൾക്ക് ആവേശം പകരുകയും ചെയ്ത സഖാവ് പുഷ്പൻ 2024 സെപ്റ്റംബർ 28 ന് അന്തരിക്കുകയും ചെയ്തു .
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നവംബർ 25 ന് വൈകിട്ട് തിരുവനന്തപുരം ജില്ലയിലെ 19 ബ്ലോക്ക് കേന്ദ്രങ്ങളിലും ഡി വൈ എഫ് ഐ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും ചേരും. അന്നേ ദിവസം രാവിലെ എല്ലാ യൂണിറ്റിലും പതാക ഉയർത്തും.
നവംബർ 25 ന് വൈകിട്ട് പേരൂർക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗം ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡൻ്റ് എ എ റഹിം എം പി യും വഞ്ചിയൂരിൽ സിപിഐ (എം)ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ യും ഉദ്ഘാടനം ചെയ്യും. വെഞ്ഞാറമൂട്ടിൽ ഡികെ മുരളി എം എൽ എ യും പാളയത്ത് സിഐറ്റിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാറും, വെള്ളറടയിൽ സി കെ ഹരീന്ദ്രൻ എം എൽ എ യും ആറ്റിങ്ങലിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമുവും, കോവളത്ത് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എസ് ഹരികുമാറും നെയ്യാറിൻകരയിൽ എ അൻസലൻ എം എൽ എയും കഴക്കൂട്ടത്ത് ഡിവൈഎഫ്ഐ ജില്ല പ്രസിഡൻ് വി അനൂപും വിതുരയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ ജനറൽ സെക്രട്ടറി വി കെ മധുവും, നെടുമങ്ങാട് ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി കെ.പി പ്രമോഷും, പാറശ്ശാലയിൽ സിപിഐ (എം)ഏര്യ സെക്രട്ടറി അഡ്വ.അജയകുമാറും വിളപ്പിലിൽ സിപിഐ(എം)ഏര്യാ സെക്രട്ടറി കെ ജയചന്ദ്രനും, മംഗലപുരത്ത് സിപിഐ (എം) ഏര്യ സെക്രട്ടറി എം ജലീലുംചാലയിൽ സിപിഐ (എം) ഏര്യ സെക്രട്ടറി അഡ്വ. ജയിൽ കുമാറും, കിളിമാനൂരിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറി എസ് രാഹുലും വർക്കലയിൽ സി പി ഐ (എം) ഏര്യ സെക്രട്ടറി എം കെ യൂസഫും, കാട്ടാക്കടയിൽ സിപിഐ (എം)ഏര്യ സെക്രട്ടറി കെ ഗിരിയും നേമത്ത് സിപിഐ (എം) ഏര്യ സെക്രട്ടറി അഡ്വ. പ്രതാപചന്ദ്രനും ഉദ്ഘാടനം ചെയ്യും.
Also read:കാസർഗോഡ് പുലി കുളത്തിൽ വീണു; രക്ഷാദൗത്യം ആരംഭിച്ച് വനംവകുപ്പ്
മോദി സർക്കാർ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് കാവിവത്ക്കരണവും വാണിജ്യവത്ക്കരണവും നടപ്പിലാക്കുകയാണ്.ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനെപ്പോലും രാഷ്ട്രീയ ആയുധമാക്കുകയാണ്. വിദ്യാഭ്യാസ- വികസന-ക്ഷേമ – ആരോഗ്യ മേഖലയിലും പശ്ചാത്തല വികസന രംഗത്തും മാതൃകാപരമായ പ്രവർത്തനമാണ് കേരള സർക്കാർ നടപ്പാക്കുന്നത്. ലോകത്തിന് മാതൃകയായ ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം പൂർത്തിയാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും മുഴുവൻ സാമൂഹ്യ ക്ഷേമ പെൻഷനുകളും വർദ്ധിപ്പിക്കുകയും സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയും യുവജനങ്ങൾക്ക് പ്രതിമാസം സ്കോളർഷിപ്പ് ഏർപ്പെടുത്തുകയും ചെയ്ത സർക്കാരാണ്. പി എസ് സി മുഖാന്തിരം മൂന്ന് ലക്ഷത്തിലധികം പേർക്ക് സ്ഥിര നിയമനം ഉറപ്പാക്കി .യുവജനക്ഷേമം ഉറപ്പുവരുത്തിയ നിലപാടുകൾ ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പ്രയോജനപ്രദമാണ്.
ഈ ഘട്ടത്തിൽ കൂത്ത്പറമ്പ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ പ്രസക്തി വളരെ വലുതാണ്. കൂത്തുപറമ്പ് ദിനത്തിൻ്റെ ഭാഗമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രകടനവും പൊതുയോഗവും വിജയിപ്പിക്കാൻ എല്ലാ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

