‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ ആരംഭിക്കുന്ന നൂറാമത്തെ പദ്ധതി’; എൻഡിആർ സ്പേസ് ആരംഭിക്കുന്ന 250 കോടി രൂപയുടെ വെയർഹൗസിങ്ങ് & ഇൻ്റസ്ട്രിയൽ പാർക്കിന് തറക്കല്ലിട്ടു

P RAJEEV INAGURATED NDR SPACE

250 കോടി രൂപ നിക്ഷേപത്തിൽ എൻഡിആർ സ്‌പേസ് ആരംഭിക്കുന്ന വെയർഹൗസിങ്ങ് & ഇൻ്റസ്ട്രിയൽ പാർക്കിന് ആലുവയിൽ മന്ത്രി പി രാജീവ് തറക്കല്ലിട്ടു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിൽ ആരംഭിക്കുന്ന നൂറാമത്തെ പദ്ധതിയാണ് ഇത്.

സംസ്ഥാനത്തുടനീളം ഏകദേശം രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഗ്രേഡ്-എ വെയർഹൗസിങ്, വ്യാവസായിക ഇടങ്ങൾ സ്ഥാപിക്കാനുള്ള എൻഡിആർ സ്‌പേസിന്റെ വലിയ പദ്ധതിയുടെ ഭാഗമാണ് ആലുവയിലെ പാർക്ക്. എഫ്.എം.സി.ജി(FMCG), ഫാർമസ്യൂട്ടിക്കൽ, ഇ-കൊമേഴ്സ്, തേർഡ്-പാർട്ടി ലോജിസ്റ്റിക്‌സ് (3PL) തുടങ്ങിയ വളർന്നുവരുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങൾ ഈ പദ്ധതിയിലൂടെ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ: ‘ഇന്ത്യൻ സിനിമയിലെ അതികായന്മാരിൽ ഒരാൾ’; കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

ഈ സാമ്പത്തിക വർഷം മാത്രം 250 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുക. സെമി-ഫുൾ ഓട്ടോമേറ്റഡ് സംവിധാനങ്ങളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രമായിരിക്കും ഇവിടെ യാഥാർഥ്യമാകുക. ചരക്കിന്റെയും സ്റ്റോക്കുകളുടെയും ഫലപ്രദമായ വിനിയോഗത്തിനായി നൂതനമായ മെക്കാനിക്കൽ സംവിധാനങ്ങൾ ഇവിടെയുണ്ടാകും. കൃത്യതയുള്ള മെക്കാനിക്കൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അത്യാധുനികമായ ഓട്ടോമേറ്റഡ്/സെമി ഓട്ടോമേറ്റഡ് സൗകര്യത്തിലായിരിക്കും ഈ വെയർഹൗസ് പ്രവർത്തിക്കുക. ഈ പദ്ധതിയിലൂടെ ഇരുന്നൂറിലധികം തൊഴിലുകളും സൃഷ്ടിക്കപ്പെടും.

ALSO READ: ‘പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ കേരളത്തിൽ സംസ്ഥാന സർക്കാർ ചെലവഴിച്ചു’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനും സർക്കാർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ വിജയം കാണുന്നു എന്ന് കൂടിയാണ് ഇത്തരം കമ്പനികളുടെ കടന്നുവരവെന്നും ഏറ്റവും മികച്ച കണക്റ്റിവിറ്റി സൗകര്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആധുനിക വെയർഹൗസിംഗ് രംഗത്തെ പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News