
എന്‍ എസ് എസ് – എസ് എന്‍ ഡി പി പരസ്യ പ്രതിഷേധത്തില്‍ വെട്ടിലായി കോണ്‍ഗ്രസും യു ഡി എഫും. നിയസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു സാമുദായിക നേതാക്കളും നടത്തിയ വിമര്‍ശനം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും യു ഡി എഫ് നേതൃത്വം ഭയക്കുന്നു. അതേസമയം കൂടുതല്‍ പ്രതികരണം നടത്തി പ്രകോപനം ഉണ്ടാക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ധാരണ.
പത്ത് വര്‍ഷമായി ഭരണത്തിലുള്ള ഒരു സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം, സാമുദായിക നേതൃത്വം പോലും തിരിച്ചറിയുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമല്ല, നിയസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പോലും പറയുന്നു. മാത്രമല്ല പ്രതിപക്ഷത്തെ സാമുദായിക നേതാക്കള്‍ വിശ്വാസത്തില്‍ എടുക്കുന്നുമില്ല.
നിയസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു സാമൂദായിക നേതാക്കളും നടത്തിയ വിമര്‍ശനം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു തന്നെയാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. അതേസമയം കൂടുതല്‍ പ്രതികരണം നടത്തി പ്രകോപനം ഉണ്ടാക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ധാരണ. പക്ഷെ വി ഡി സതീശന്‍ പൂര്‍ണമായ പ്രതിരോധത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

