
NSS- SNDP ഐക്യ ചര്‍ച്ചകള്‍ അടഞ്ഞ അദ്ധ്യായമെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍. എല്ലാ സമുദായങ്ങളോടൊപ്പം സൗഹാര്‍ദ്ദത്തോടെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐക്യം വേണമെന്ന് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു.
തുഷാർ വെള്ളാപ്പള്ളിയും തന്നെ വിളിച്ചുവെന്നും മൂന്ന് ദിവസത്തിനുള്ളിൽ വരാമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ നേതാവല്ലേ എന്നും അതുകൊണ്ട് താങ്കൾ വരേണ്ട എന്ന് പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഐക്യം പൂർണമായും അടഞ്ഞ അധ്യായമെന്നും രണ്ട് ദ്രുവങ്ങളിൽ നില്‍ക്കുന്നവർ എങ്ങനെ പൊരുത്തപ്പെടുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സതീശനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. വി ഡി സതീശന് അബദ്ധം പറ്റി പോയെന്ന ഒറ്റവാക്ക് പറഞ്ഞാൽ മതിയായിരുന്നു. എന്നാല്‍ അക്കാര്യം പറഞ്ഞില്ല. ഒരുപാട് വരമ്പു ചാടി കഴിഞ്ഞു. വാക്കും, പ്രവൃത്തിയും തമ്മിൽ ബന്ധമില്ല.
വി ഡി സതീശനുമായുള്ള പ്രശ്നങ്ങൾ ഇനി തീരില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു.
ശബരിമല സ്വര്‍ണ മോഷണക്കേസില്‍ കള്ളത്തരം കണ്ടുപിടിച്ചത് സര്‍ക്കാരാണെന്നും അന്വേഷണം നല്ല നിലയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാർ സമുദായം നോക്കിയല്ല കാര്യങ്ങൾ ചെയ്യുന്നത്. ബിജെപിയും വലതുപക്ഷവും കാണിക്കുന്ന പോലെ ജാതി നോക്കിയല്ല അവർ കാര്യങ്ങൾ ചെയ്യുന്നത്.
സമുദായ സന്തുലിതാവസ്ഥ സർക്കാർ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

